വായുരോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും കയറ്റുമതി നിരോധിച്ചു

Web Desk   | Asianet News
Published : Feb 01, 2020, 08:59 AM IST
വായുരോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും കയറ്റുമതി നിരോധിച്ചു

Synopsis

അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പേഴ്സണല്‍ പ്രൊട്ടക്ടിവ് ക്ലോത്ത്, റെസ്പീരേറ്ററി മാസ്ക് ഇങ്ങനെ എല്ലാത്തിന്‍റെയും കയറ്റുമതി നിരോധിച്ചുകൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ഡ്രേഡ് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ദില്ലി: കൊ​റോ​ണ വൈ​റ​സ് പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ പ്ര​തി​രോ​ധ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ന്‍ 95 മാ​സ്‌​കി​ന് രാ​ജ്യ​ത്ത് ദൗര്‍ലഭ്യം അ​നു​ഭ​വ​പ്പെ​ടു​ന്നു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് എ​ന്‍ 95 മാ​സ്‌​കി​ന്‍റെ അടക്കം വായുവില്‍ നിന്ന് പടരുന്ന രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും ക​യ​റ്റു​മ​തി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. എന്‍ 95 ന്‍റെ അടക്കം കയറ്റുമതി നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്ത്യ ഫുഡ് ആന്‍റ് ഡ്രഗ് ലൈസന്സ് ആസോസിയേഷന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രിന് കത്ത് നല്‍കിയിരുന്നു. ഇ​തേ​തു​ർ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി.

അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പേഴ്സണല്‍ പ്രൊട്ടക്ടിവ് ക്ലോത്ത്, റെസ്പീരേറ്ററി മാസ്ക് ഇങ്ങനെ എല്ലാത്തിന്‍റെയും കയറ്റുമതി നിരോധിച്ചുകൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ഡ്രേഡ് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരിക്കുന്നത്. ചൈനയില്‍ 258 പേര്‍ മരണപ്പെട്ട കൊറോണ വൈറസ് ബാധയെ തുടര്‍ന്നു കൂടിയാണ് തീരുമാനം. കഴിഞ്ഞ ദിവസം കേരളത്തില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ വുഹാനിലുള്ള ഇന്ത്യക്കാരെ ശനിയാഴ്ച രാവിലെ ഇന്ത്യയിലേക്ക് ആദ്യ എയര്‍ ഇന്ത്യ വിമാനം വഴി എത്തിച്ചിട്ടുണ്ട്.

നേരത്തെ  ആള്‍ ഇന്ത്യ ഫുഡ് ആന്‍റ് ഡ്രഗ് ലൈസന്സ് ആസോസിയേഷന്‍ കേന്ദ്രത്തിന് നല്‍കിയ കത്തില്‍ മാസ്കുകള്‍ നിര്‍മ്മിക്കുന്ന ഉത്പാദകര്‍ പ്രദേശിക മാര്‍ക്കറ്റിനെ മുന്നില്‍ കാണാതെ കയറ്റുമകി സാധ്യത മുന്നില്‍ കണ്ടാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആരോപിച്ചിരുന്നു. മു​ഖ​ത്തോ​ട് കൂ​ടു​ത​ല്‍ ഇ​ഴ​കി കി​ട​ക്കു​ന്ന എ​ന്‍ 95 മാ​സ്‌​ക് വാ​യു​വി​ല്‍ കൂ​ടി പ​ക​രു​ന്ന വൈ​റ​സു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ്. 
 

PREV
click me!

Recommended Stories

വിരലടയാളം പോലുമില്ലാത്ത നിഗൂഢ കേസ്, ഭാര്യയെ കൊന്ന കേസിൽ പ്രൊഫസർ 4 വർഷത്തിന് ശേഷം പിടിയിലായത് ബ്രെയിൻ മാപ്പിങിൽ
മതപരിവർത്തന നിരോധന നിയമം: സിബിസിഐ സുപ്രീം കോടതിയിൽ ഹർജി നൽകി; രാജസ്ഥാൻ സർക്കാരിന് നോട്ടീസ്