
ദില്ലി: പഹൽഗാം ആക്രമണത്തിൽ ശക്തമായ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ. ഭീകരതയോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചിരിക്കുന്നുവെന്നാണ് ഇന്ത്യൻ ആര്‍മിയുടെ പ്രസ്താവന.
പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിലാണ് ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. ഒമ്പത് പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന വ്യക്തമാക്കി. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ സേന അറിയിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാർ ലംഘിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലും നിയന്ത്രണ രേഖകളിലും കടുത്ത ആക്രമണം പാകിസ്ഥാൻ അഴിച്ചുവിടുമ്പോഴും സൈന്യം തിരിച്ചടി നൽകുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. 16-ാം ദിവസം നടത്തുന്ന തിരിച്ചടിയിൽ പാക് തിരിച്ചടി കൂടി പരിഗണിച്ചാണ് ആക്രമണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam