
ദില്ലി: ചൈനീസ് അതിര്‍ത്തിയിലെ തർക്കം പരിഹരിക്കാനുള്ള കൂടുതൽ ചര്‍ച്ചകൾ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും മുതിര്‍ന്ന മന്ത്രിമാരുമായി സ്ഥിതി വിലയിരുത്തും. സംഘര്‍ഷം നടന്ന ഗാൽവൻ താഴ്വരയിൽ നിന്ന് ഇരു സൈന്യവും പിൻമാറിയതായി ഇന്നലെ കരസേന വാര്‍ത്താകുറിപ്പിൽ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 20 ഇന്ത്യൻ സൈനികരാണ് അതിര്‍ത്തിയിൽ നടന്ന സംഘര്‍ഷത്തിൽ വീരമൃത്യു വരിച്ചത്. ചൈനീസ് ഭാഗത്ത് 43 ഓളം പേര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തുവെന്ന വിവരവും പുറത്ത് വന്നിരുന്നു.
ലഡാക്കിലെ ഗാൽവാൻ താഴ്‍വരയിൽ നടന്ന ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതിർത്തിയിൽ സൈനികതല ചർച്ചകളും ദില്ലിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ചകളും പുരോഗമിക്കവെയാണ് മരണസംഖ്യ ഉയർന്നതായി വാർത്താ ഏജൻസിയായ എഎൻഐ വിവരം പുറത്തുവിട്ടത്. അതിർത്തിയിൽ നിരവധി ചൈനീസ് ഹെലികോപ്റ്ററുകൾ കാണപ്പെടുന്നുവെന്നും, പരിക്കേറ്റ സൈനികരെ എയർ ലിഫ്റ്റ് ചെയ്യാൻ വേണ്ടി എത്തിയതാണെന്നാണ് കരുതുന്നതെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam