
ദില്ലി: ലഡാക്കിൽ ഇന്ത്യാ - ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു. കേണൽ റാങ്കിലുള്ള ഒരു ഇന്ത്യൻ സേനാ ഉദ്യോഗസ്ഥനും രണ്ട് സൈനികരുമാണ് സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ചത്. പ്രശ്നപരിഹാരത്തിന് രണ്ട് സേനകളുടെയും ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം.
ഇരുവശത്തും സൈനികർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. വെടിവയ്പ് ഉണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന ഔദ്യോഗിക വിശദീകരണം. ഇന്ത്യ - ചൈന അതിർത്തിയിലെ സ്ഥിതി അതീവഗുരുതരമാണെന്നാണ് വിലയിരുത്തൽ.
1975-ന് ശേഷം ആദ്യമായാണ് ഇന്ത്യ - ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടാകുന്നതും സൈനീകര്‍ മരിക്കുന്നതും. സംഭവത്തോട് ചൈന ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇന്ത്യ ഏകപക്ഷീയമായ രീതിയിൽ വിവരങ്ങൾ പുറത്തുവിടുന്നു എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ആരോപണം. അനാവശ്യപ്രസ്താവനകൾ നടത്തി ഇന്ത്യ പ്രശ്നം വഷളാക്കരുതെന്ന് ചൈന ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam