മോസ്കോയിൽ പറഞ്ഞ് തീരുമോ? ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചർച്ച ഇന്ന്

By Web TeamFirst Published Sep 10, 2020, 6:24 AM IST
Highlights

അതിർത്തിയിൽ നിന്ന് സമ്പൂർണ പിന്മാറ്റമില്ലാതെ ഒരു ഒത്തുതീർപ്പിനും ഇന്ത്യ തയ്യാറല്ലെന്ന് ചർച്ചയിൽ അറിയിക്കും.

ദില്ലി: ഇന്ത്യ - ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്. അതിര്‍ത്തിയിലെ സംഘര്‍ഷസാധ്യത അതേപടി തുടരുമ്പോഴാണ് നിർണായക ചർച്ച മോസ്കോയിൽ നടക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും ഇന്നലെ റഷ്യ നൽകിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.

അതിർത്തിയിൽ നിന്ന് സമ്പൂർണ പിന്മാറ്റമില്ലാതെ ഒരു ഒത്തുതീർപ്പിനും ഇന്ത്യ തയ്യാറല്ലെന്ന് ചർച്ചയിൽ അറിയിക്കും. പിന്മാറ്റത്തിനുള്ള സമയക്രമം തീരുമാനിക്കാമെന്ന നിര്‍ദ്ദേശവും വെക്കും. പാങ്ഗോംഗ് തീരത്തെ ഇന്ത്യൻ സൈനിക വിന്യാസം ഒഴിവാക്കണം എന്നാകും ചൈനീസ് നിർദേശം. പ്രതിരോധ മന്ത്രിമാര്‍ക്കിടയിലുള്ള ചര്‍ച്ചയും കഴിഞ്ഞ ആഴ്ച മോസ്കോയിൽ നടന്നിരുന്നു.

click me!