കൊറോണ അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക്; ഇന്ത്യയിൽ രണ്ടുവയസ്സുകാരിയിലും കണ്ടെത്തി

By Web TeamFirst Published Dec 30, 2020, 7:34 AM IST
Highlights

 മീററ്റിലാണ് രണ്ടുവയസ്സുകാരിയിൽ കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്.  കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡിന്റെ പഴയ വകഭേദം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. 

ദില്ലി: കൊറോണ അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങളിലേക്കെന്ന് സൂചന. യുഎഇയിലും ഫ്രാൻസിലും കാനഡയിലും വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലും വൈറസ് കണ്ടെത്തി. ഇന്നലെ ഇന്ത്യയിലും വൈറസ് വകഭേദം സ്ഥിരീകരിച്ചിരുന്നു.

ഏറ്റവുമൊടുവിലായി ഉത്തർപ്രദേശിൽ നിന്നുള്ള രണ്ടുവയസ്സുകാരിക്കാണ് ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ ആറ് പേരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. മീററ്റിലാണ് രണ്ടുവയസ്സുകാരിയിൽ കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്.  കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡിന്റെ പഴയ വകഭേദം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. 

ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയിൽ ഇല്ലെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കൊവിഡ് വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ പൂർത്തിയായിവരികയാണ്.  വാക്സിന് പുതിയ വകഭേദത്തെയും പ്രതിരോധിക്കാൻ കഴിയും എന്നാണ് ആരോ​ഗ്യമന്ത്രാലയം അറിയിച്ചത്. രാജ്യത്ത് 10 ലാബുകളുടെ ഒരു കൺസോർഷ്യം രൂപീകരിക്കുകയും യുകെയിൽ നിന്ന് തിരിച്ച്എ ത്തുന്ന എല്ലാവർക്കും പരിശോധന നടത്താനും തീരുമാനിച്ചിരുന്നു. 

click me!