രാജ്യത്ത് കൊവിഡ് മരണം 114 ആയി, രോഗം ബാധിച്ചത്  4421 പേർക്ക്

By Web TeamFirst Published Apr 7, 2020, 10:13 AM IST
Highlights

രോഗം ബാധിച്ചവരുടെ എണ്ണം 4421 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 114 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ 5 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 4421 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ദില്ലിയിൽ നടന്ന തബ്ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ സ്ഥിതി ഗുരുതരമായത്. രാജ്യത്തെ രോഗബാധിതരിൽ 30% തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഈ സ്ഥിതി മുന്നോട്ട് പോയാൽ ലോക് ഡൌൺ അവസാനിക്കുന്നതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 17000 കവിയാനിടയുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യപ്രവർത്തകർക്കടക്കം രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. ദില്ലി ക്യാൻസർ സെന്ററിലെ 2 ഡോക്ടർമാർക്കം 16 നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചത് ആശങ്കയുയർത്തുന്നുണ്ട്. 

രാജ്യത്ത് ഏപ്രിൽ 14 നാണ് ലോക് ഡൌൺ അവസാനിക്കുക. എന്നാൽ ഇന്നത്തെ സ്ഥിതിഗതിയിൽ ലോക് ഡൌൺ നീട്ടാനുള്ള സാധ്യതയും നിലവിൽക്കുന്നു. വിവിധ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചു തുടങ്ങി. തെലങ്കാന, അസം, യുപി, പഞ്ചാബ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങലടക്കം അടച്ചുപൂട്ടൽ നീട്ടണമെന്ന നിലപാടിലാണ്. അതേ സമയം കൊവിഡിൽ സ്ഥിതി വിലയിരുത്താൻ മന്ത്രിതലസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. ലോക് ഡൗൺ തുടരണോയെന്നത് സംബന്ധിച്ച് ചർച്ച ചെയ്തേക്കുമെന്നാണ് വിവരം. 

click me!