എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ അറിയിപ്പ്; 'രാജ്യത്ത് പതിറ്റാണ്ടുകൾ നീണ്ട ഇടത് തീവ്രവാദ സംഘർഷം അവസാനിച്ചു, മാവോയിസ്റ്റ് മുക്തമായി ജില്ലകൾ'

Published : Apr 17, 2026, 10:57 AM IST
Amit shah

Synopsis

രാജ്യം നക്‌സൽ (മാവോയിസ്റ്റ്) സംഘർഷങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തമായെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പുതിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്ത് ഒരു ജില്ല പോലും നക്‌സൽ ബാധിതമല്ല. എന്നിരുന്നാലും, മുൻപ് ശക്തമായ മാവോയിസ്റ്റ് സ്വാധീനമുണ്ടായിരുന്ന 38 ജില്ലകളെ 'ലെഗസി ആൻ്റ് ത്രസ്റ്റ് ഡിസ്ട്രിക്ട്സ്' എന്ന പുതിയ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദില്ലി: രാജ്യം നക്‌സൽ (മാവോയിസ്റ്റ്) സംഘർഷങ്ങളിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര സർക്കാർ. ദില്ലിയിൽ നടന്ന ഉന്നത തല അവലോകനത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാനങ്ങളോട് വ്യക്തമാക്കിയത്. ഇത് ചരിത്രപരമായ നേട്ടമാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു. എട്ട് സംസ്ഥാനങ്ങൾക്ക് അയച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്തെ ഒരൊറ്റ ജില്ല പോലും ഇപ്പോൾ നക്‌സൽ സംഘർഷ ബാധിതമല്ല. രാജ്യത്തെ ഇടത് തീവ്രവാദം അവസാനിപ്പിക്കാനുള്ള നയത്തിൻ്റെ ഭാഗമായി 2015 ൽ അവതരിപ്പിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമായാണ് കേന്ദ്രം ഇതിനെ വിശേഷിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ മാർച്ച് 30 ന് ഇന്ത്യ മാവോയിസ്റ്റ് സ്വാധീനത്തിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. മാർച്ച് അവസാന വാരം ഛത്തീസ്‌ഗഡിലെ ബിജാപൂർ, ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ഭൂം ജില്ലകൾ മാവോയിസ്റ്റ് ബാധിത മേഖലയായാണ് അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ ഏപ്രിൽ എട്ടിലെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ഈ ജില്ലകളും മാവോയിസ്റ്റ് മുക്തമാണ്.

എങ്കിലും ഇത്രയും കാലം ശക്തമായ മാവോയിസ്റ്റ് സ്വാധീനമുണ്ടായിരുന്ന ജില്ലകളെ ലെഗസി ആൻ്റ് ത്രസ്റ്റ് ഡിസ്ട്രിക്ട്സ് എന്ന പുതിയ പട്ടികയിൽ ഉൾപ്പെടുത്തി ശക്തമായ നിരീക്ഷണം തുടരാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. ആന്ധ്ര, ബിഹാർ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള 38 ജില്ലകളാണ് ഈ പട്ടികയിലുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഗ‍ർഭിണിയാണ്, കുഞ്ഞിന് സംരക്ഷണം വേണം, ടിസിഎസ് മതപരിവർത്തന കേസിൽ ഒളിവിലുള്ള നിദ ഖാൻ കോടതിയിൽ, യുവതിക്കായി അന്വേഷണം
ചെങ്കോട്ട സ്ഫോടനം : ഡോക്ടർമാരെ ഉൾപ്പെടുത്തി പുതിയ കുറ്റപത്രം സമർപ്പിച്ചു