വിദേശകാര്യ മന്ത്രി ഖത്തറില്‍ വച്ച് താലിബാൻ നേതാക്കളെ കണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ

By Web TeamFirst Published Jul 2, 2021, 8:44 PM IST
Highlights

ദോഹയില്‍ ഖത്തര്‍ അധികൃതരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെ അദ്ദേഹം താലിബാന്‍ നേതാക്കളെ കണ്ടുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

ദില്ലി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ ഖത്തർ സന്ദർശനത്തിനിടെ താലിബാൻ നേതാക്കളെ കണ്ടുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ. അത്തരം പ്രചാരണം തെറ്റും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി താലിബാന്‍ നേതാക്കളെ കണ്ടുവെന്നുള്ള ചില മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്ററുകള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു.

ദോഹയില്‍ ഖത്തര്‍ അധികൃതരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെ അദ്ദേഹം താലിബാന്‍ നേതാക്കളെ കണ്ടുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇന്ത്യയുമായുള്ള ഭാവിയിലെ ബന്ധം പാകിസ്ഥാന്റെ ആഗ്രഹത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ലെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രിക്ക് ഉറപ്പ് നല്‍കിയെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 

click me!