
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കൈകോർത്ത 'ഇന്ത്യ' മുന്നണിയില്‍ കോണ്‍ഗ്രസ്- എഎപി പോര്. ദില്ലിയില്‍ ഒന്നിച്ച് നില്‍ക്കാൻ താല്‍പ്പര്യമില്ലെങ്കില്‍ ഇന്ത്യ മുന്നണിയുണ്ടാക്കുന്നതില്‍ കാര്യമില്ലെന്ന് എഎപി വക്താവ് പ്രിയങ്ക കക്കാർ പറഞ്ഞു. വെറുതെ സമയം പാഴാക്കുന്നതാവും മുന്നണി രൂപികരണമെന്നും കക്കാർ പറയുന്നു. ദില്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾക്കിടെയാണ് പാർട്ടി വക്താവിന്റെ പ്രതികരണം വന്നിട്ടുള്ളത്.
അടുത്ത ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഉന്നത നേതൃത്വം തീരുമാനമെടുക്കുമെന്നും പ്രിയങ്ക കക്കാർ പറഞ്ഞു. അതേസമയം, ദില്ലി നേതാവ് അല്‍ക്ക ലാംബയെ തള്ളി എഐസിസി വക്താവ് ദീപക് ബാബരിയ രംഗത്തെത്തി. എഐസിസിയില്‍ നടന്ന യോഗത്തില്‍ 7 സീറ്റുകളില്‍ മത്സരിക്കുന്നതിനെ കുറിച്ച് ചർച്ച നടന്നില്ലെന്ന് ദീപക് ബാബരിയ പറഞ്ഞു. ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാൻ അല്‍ക്കലാംബക്ക് അധികാരമില്ലെന്നും ദീപക് ബാബരിയ വിമർശിച്ചു. ദില്ലിയിലെ 7 സീറ്റുകളിലും മത്സരിക്കാൻ നേതൃത്വം നിർദേശിച്ചെന്ന് അല്‍ക്ക പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് ദീപക് ബാബരിയയുടെ പ്രതികരണം.
ദില്ലിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയാതായി അല്‍ക്ക ലാംബ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ലോക്സഭാ മുന്നൊരുക്ക ചർച്ചക്ക് പിന്നാലെയായിരുന്നു പ്രതികരണം. പിന്നാലെ ദില്ലിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കാൻ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹത്തോട് പ്രതികരിച്ച് ആംആദ്മി പാര്‍ട്ടി മന്ത്രി സൗരഭ് ഭരദ്വാജും രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയാണ് തീരുമാനിക്കുന്നതെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. പാർട്ടിയും ഇന്ത്യ മുന്നണിയും ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'നമസ്‌കാരം', ബഹിരാകാശത്ത് നിന്ന് സ്വാതന്ത്ര്യദിനാശംസകള്‍; ദില്ലിയുടെ ചിത്രം പകര്‍ത്തി അല്‍ നെയാദി
ദില്ലിയിലെ എല്ലാ ലോക്സഭ സീറ്റുകളിലും ശക്തിവർധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിരുന്നു. ദില്ലി നേതാക്കളുമായുള്ള തെരഞ്ഞെടുപ്പ് ചർച്ചക്കിടെയാണ് നിർദേശം നൽകിയത്. എന്നാൽ ഇത് തിരിച്ചടിയാവുമെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ആംആദ്മി പാർട്ടിയുടെ സഹകരണം ഇല്ലാത്ത സാഹചര്യവും ഉണ്ടായേക്കാമെന്ന് കോണ്‍ഗ്രസ് വിലയിരുത്തലിന് പിന്നാലെയാണ് മന്ത്രിയുടെ വിമർശനമുൾപ്പെടെ വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam