ഇറാന് മരുന്നുകൾ നൽകി ഇന്ത്യ; യുദ്ധസാഹചര്യത്തിലെ മാനുഷിക സഹായമെന്ന നിലയിൽ നീക്കം; ദില്ലിയിലെ ഇറാൻ എംബസിക്ക് കൈമാറി

Published : Mar 18, 2026, 03:44 PM IST
iran war help

Synopsis

അയൽരാജ്യങ്ങളിൽ എത്തിച്ച് മരുന്നുകൾ ഇറാനിലേക്ക് റോഡ് മാർഗ്ഗം കൊണ്ടു പോകും. ഇന്ത്യക്കും ഇറാനും ഇടയിൽ ചില വിഷയങ്ങളിൽ ചില ഭിന്നതകൾ നിലനിന്നിരുന്നു.

ടെഹ്റാൻ: ഇറാന് മരുന്നുകൾ നൽകി ഇന്ത്യ. യുദ്ധസാഹചര്യത്തിൽ മാനുഷിക സഹായം എന്ന നിലക്കാണ് മരുന്ന് കൈമാറിയത്. ദില്ലിയിലെ ഇറാൻ എംബസിക്ക് മരുന്നുകൾ കൈമാറി. അയൽരാജ്യങ്ങളിൽ എത്തിച്ച് മരുന്നുകൾ ഇറാനിലേക്ക് റോഡ് മാർഗ്ഗം കൊണ്ടു പോകും. ഇന്ത്യക്കും ഇറാനും ഇടയിൽ ചില വിഷയങ്ങളിൽ ചില ഭിന്നതകൾ നിലനിന്നിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ, ഇറാന് നേരെയുള്ള കടന്നാക്രമണങ്ങളെ ഇന്ത്യ അപലപിച്ചില്ലെന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. 

അതിന് ശേഷം ഇന്ത്യയും ഇറാനും തമ്മിൽ ചർച്ച നടക്കുകയും പ്രധാനമന്ത്രി നേരിട്ട് ഇറാന് പ്രസിഡന്റിനെ വിളിക്കുകയും ചെയ്തിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രിയും ഇന്ത്യയുടെ വിദേശ കാര്യമന്ത്രിയും തമ്മിൽ നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇന്ത്യ ഇറാന് മരുന്നുകൾ കൂടി നൽകിയിരിക്കുന്നത്. ഇറാന്റെ സഹായത്തോടെ ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. ഈ ടാങ്കറുകൾ ഇന്ത്യയിലെത്തിച്ചതിന് ഇറാന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്കിലുളള കൂടുതൽ ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുളള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാക്സിനെടുത്തിട്ടും രക്ഷയില്ല, തെരുവുനായ കടിച്ചത് 15 മാസം മുൻപ്,50 ലക്ഷത്തിന്റെ ചികിത്സയ്ക്കും 8 വയസുകാരനെ രക്ഷിക്കാനായില്ല
ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു; ഒരു അമേരിക്കക്കാരൻ പൗരനും 6 യുക്രൈൻ പൗരന്മാരും എൻഐഎയുടെ പിടിയിൽ