
ദില്ലി: ലോകരാഷ്ട്രങ്ങൾക്ക് ഇന്ത്യ വിശ്വസ്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേട്ടങ്ങളും, അനുഭവങ്ങളും സൗഹൃദ രാജ്യങ്ങളുയുമായി പങ്കിടാൻ സദാ സന്നദ്ധമാണ്. കൊവിഡ് കാലത്തേതടക്കം നിരവധി അനുഭവങ്ങൾ മുൻപിലുണ്ട്. ജി 20 ഉച്ചകോടിയിലൂടെ നൽകുന്ന സന്ദേശവും അതുതന്നെയാണ്. ഇന്ത്യ പസഫിക് ദ്വീപ് ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി
ചൈനയുടെ എതിര്‍പ്പിനിടെ ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട യോഗം ഇന്ന് ശ്രീനഗറില്‍ ചേരും. അംഗരാജ്യങ്ങളില്‍ നിന്നായി 60 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. തര്‍ക്കപ്രദേശത്ത് യോഗം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ചൈനയുടെ നിലപാട്. ചൈന യോഗത്തില്‍ പങ്കെടുക്കുന്നുമില്ല. കശ്മീര്‍ പുനസംഘടനക്ക് പിന്നാലെ നടത്തുന്ന യോഗത്തിന് വന്‍ സുരക്ഷയുടെ ഒരുക്കിയിട്ടുണ്ട്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി പാപ്പുവ ഗിനിയില്‍ സന്ദര്‍ശനം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam