പഴയ പാർലമെന്റ് മന്ദിരത്തിന് വിട; പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുന്നുവെന്ന് പ്രധാനമന്ത്രി

Published : Sep 19, 2023, 12:10 PM ISTUpdated : Sep 19, 2023, 12:44 PM IST
പഴയ പാർലമെന്റ് മന്ദിരത്തിന് വിട; പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുന്നുവെന്ന് പ്രധാനമന്ത്രി

Synopsis

എതിർശബ്ദങ്ങളെ അവഗണിച്ചാണ് തീവ്രവാദത്തെ ചെറുക്കാൻ ജമ്മു കശ്മീർ പുനഃസംഘടന കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പാർലമെന്റ് പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പഴയ മന്ദിരത്തിൽ അവസാന പ്രത്യേക സമ്മേളനം ചേർന്നു. വികാര നിർഭര നിമിഷമെന്ന് പ്രധാനമന്ത്രി പ്രത്യേക സമ്മേളനത്തിലെ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും, ദേശീയ പതാകക്കും അംഗീകാരം നൽകിയ ഇവിടെ വച്ച് വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖ് നിരോധനത്തിനടക്കം ഇവിടം സാക്ഷിയായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നാലായിരം നിയമങ്ങൾ ഈ മന്ദിരത്തിൽ നിർമ്മിച്ചു. ജമ്മു കാശ്മീർ പുനഃസംഘടനക്കും ഇവിടം സാക്ഷിയായി. എതിർശബ്ദങ്ങളെ അവഗണിച്ചാണ് തീവ്രവാദത്തെ ചെറുക്കാൻ ജമ്മു കശ്മീർ പുനഃസംഘടന കൊണ്ടുവന്നത്. ഇന്ന് അവിടെ സമാധാനം പുലരുന്നു. പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യയുടെ ഭരണനിർവഹണം ലോകത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഭാവിയിലേക്ക് ഇന്ത്യ നടന്നടുക്കുകയാണ്. സ്ത്രീ ശാക്തീകരണമടക്കം മാതൃകാപരമായ നടപടികൾ സ്വീകരിച്ചു. വിപ്ലവകരമായ പല തീരുമാനങ്ങൾക്കും ഈ സഭ സാക്ഷിയായി. ഏത് വികസനത്തിലും ഉയർന്ന് നിന്നത് ദേശ താത്പര്യമാണ്. 75 വർഷത്തെ അനുഭവങ്ങൾ ഓരോ പാഠങ്ങൾ പകർന്നു നൽകി. ബുദ്ധിജീവികൾ പരിഹസിച്ച സ്വയംപര്യാപ്ത ഇന്ത്യ ഇന്ന് ലോകം ചർച്ച ചെയ്യുന്ന ഒന്നായി മാറി. രാജ്യത്തെ സർവകലാശാലകൾ മികവിന്റെ കേന്ദ്രങ്ങളായി മാറി. പഴയ മന്ദിരം ഇനി ഭരണഘടനാ മന്ദിരം ആയി അറിയപ്പെടണം. അതിന് സംവിധാൻ സദൻ എന്ന പേര് നൽകണമെന്നും അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

രാജ്യസഭയിലെയും ലോക്സഭയിലെയും സ്പീക്കർമാരുടെയും നേതൃത്വത്തിലാണ് പ്രത്യേക സമ്മേളനം ചേർന്നത്.  സെൻട്രൽ ഹാളിൽ എത്തിയ ഉടൻ പ്രധാനമന്ത്രി പ്രതിപക്ഷ അംഗങ്ങളോട് സംവദിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ തൊഴിലില്ലായ്മ, ജിഡിപിയടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി നിലപാടെടുത്തു. സമൂഹത്തിൽ സൗഹൃദവും, സാഹോദര്യവും പുലരണമെന്നും അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.

പുതിയ മന്ദിരം സ്വയംപര്യാപ്ത ഇന്ത്യയുടെ പ്രതീകമെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഈ ഘട്ടത്തിലെങ്കിലും കേന്ദ്രസർക്കാരിന് ജവഹർലാൽ നെഹ്റുവിനെ ഓർമ്മിക്കാനായല്ലോയെന്നായിരുന്നു മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞത്. കൃത്യമായ ആസൂത്രണമില്ലാതെയാണ് ഫോട്ടോ സെഷൻ നടത്തിയതെന്ന്  ബിനോയ് വിശ്വം എംപി കുറ്റപ്പെടുത്തി. എത്ര എംപിമാർ പാർലമെന്റിൽ ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും സജ്ജീകരണങ്ങൾ കൃത്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു എംപി കുഴഞ്ഞു വീണു. ഇതെല്ലാം സംഭവിച്ചത് പുതിയ പാർലമെന്റിന്റെ ആദ്യ ദിനത്തിലാണ്. ആരാണ് ഇതിന് ഉത്തരവാദിയെന്നും ബിനോയ് വിശ്വം ചോദിച്ചു.

Asianet News | New Parliament | PM Modi | Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം
3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല