രാജ്യത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിൽ താഴെ കൊവി‍ഡ് രോ​ഗികൾ; 738 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35

Published : Jul 03, 2021, 10:14 AM ISTUpdated : Jul 03, 2021, 10:15 AM IST
രാജ്യത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിൽ താഴെ കൊവി‍ഡ് രോ​ഗികൾ; 738 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35

Synopsis

നിലവില്‍ 4,95,533 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. കേരളത്തിൽ മാത്രമാണ് പതിനായിരത്തിന് മുകളിൽ രോഗികൾ ഉള്ളത്.

ദില്ലി: രാജ്യത്ത് 24  മണിക്കൂറിനിടെ  44,111 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണ നിരക്ക് 738 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ആയി കുറഞ്ഞെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,95,533 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. കേരളത്തിൽ മാത്രമാണ് പതിനായിരത്തിന് മുകളിൽ രോഗികൾ ഉള്ളത്.

അതിനിടെ, കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ ഭാരത് ബയോടെക് പുറത്തുവിട്ടു. വാക്സീൻ പൂർണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നൽകുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.18 മുതൽ 98 വയസ് വരെയുള്ള  25,000 ത്തിലധികം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. വാക്സീൻ 77.8% ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു.

നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവർക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവർക്ക് 98 ശതമാനവും വാക്സീൻ ഫലപ്രദമായി. വാക്സീൻ ഉപയോ​ഗിച്ച രോ​ഗികളെ ആശുപത്രിയിലെത്തേണ്ടത് പരമാവധി കുറച്ചു. ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63% വാക്സീൻ ഫലപ്രദമാണ്. ബി.1.617.2 ഡെൽറ്റ വഭേദത്തിനെതിരെ വാക്സീൻ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളിൽ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം: കർണാടകയിൽ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അസാധാരണ നടപടികൾ, ഗവർണർ ഇറങ്ങിപ്പോയി
ഉപയോഗിച്ചില്ലെങ്കിൽ നഷ്‌ടം നിങ്ങള്‍ക്കുതന്നെ; ഈ 5 ഭരണഘടന അവകാശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക