ഓ​ഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും കൂടുതൽ മഴ പെയ്യാൻ സാധ്യത, ഈ മാസം അവസാനത്തോടെ ലാനിനക്കും സാധ്യത

Published : Aug 01, 2024, 04:04 PM ISTUpdated : Aug 01, 2024, 04:15 PM IST
ഓ​ഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും കൂടുതൽ മഴ പെയ്യാൻ സാധ്യത, ഈ മാസം അവസാനത്തോടെ ലാനിനക്കും സാധ്യത

Synopsis

ഓഗസ്റ്റ് മാസത്തിൽ മധ്യ, വടക്കൻ കേരളത്തിൽ (വയനാട് ഒഴികെ) സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, തെക്കൻ ജില്ലകളിൽ മഴ കുറഞ്ഞേക്കും.

ദില്ലി: ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും ഓ​ഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യാഴാഴ്ച അറിയിച്ചു. രാജ്യത്തുടനീളം  106 ശതമാനം മഴ ലഭിക്കുമെന്നും ഐഎംഡി പ്രവചിച്ചു.  ജൂൺ ആദ്യം മുതൽ ഇന്ത്യയിൽ 453.8 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ നിലയിൽ 445.8 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ജൂണിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും ജൂലൈയിൽ മെച്ചപ്പെട്ട മഴ ലഭിച്ചുവെന്ന് പത്രസമ്മേളനത്തിൽ ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. ഓ​ഗസ്റ്റിലും സെപ്റ്റംബറിലും രാജ്യത്തെ മിക്ക പ്രദേശങ്ങളിലും സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, വടക്കുകിഴക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്നുള്ള കിഴക്കൻ ഇന്ത്യ, ലഡാക്ക്, സൗരാഷ്ട്ര, കച്ച് എന്നിവയുൾപ്പെടെ ചില പ്രദേശങ്ങളും മധ്യ, ഉപദ്വീപ് ഇന്ത്യയുടെ ചില ഭാഗങ്ങളും സാധാരണയിലും കുറവ് മഴയേ ലഭിക്കൂ. ഓഗസ്റ്റ് മാസത്തിൽ മധ്യ, വടക്കൻ കേരളത്തിൽ (വയനാട് ഒഴികെ) സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, തെക്കൻ ജില്ലകളിൽ മഴ കുറഞ്ഞേക്കും. പസഫിക്ക്  സമുദ്രത്തിൽ എൽനിനോ സൗതേൺ ഓസിലേഷൻ  നിലവിൽ ന്യൂട്രൽ സ്ഥിതിയിലാണെന്നും ലാനിന ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കാൻ സാധ്യതയെന്നും ഐഎംഡി അറിയിച്ചു.

Read More.... കനത്ത മഴ; കൽപ്പറ്റ നഗര മധ്യത്തിലെ കെട്ടിടം തകർന്നു വീണു; വൻ അപകടമൊഴിവായത് തലനാരിഴക്ക്, ദേശീയപാതയിൽ ഗതാഗത തടസം

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രൽ സ്ഥിയിൽ തന്നെ തുടരാനാണ് സാധ്യത. പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലെ ചില പ്രദേശങ്ങളിൽ ശരാശരിയിലും താഴെയുള്ള മഴ ലഭിക്കും. അതേസമയം, രാജ്യത്തിൻ്റെ ഭൂരിഭാഗവും സാധാരണയിലും ഉയർന്ന താപനില രേഖപ്പെടുത്തു. ഗംഗാ സമതലങ്ങൾ, മധ്യ ഇന്ത്യ,  തെക്കുകിഴക്കൻ തീരം എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ സാധാരണ മുതൽ സാധാരണയിലും താഴെ താപനിലക്കും സാധ്യതയുണ്ട്. ജൂലൈ മാസത്തിൽ, ഇന്ത്യയിൽ ശരാശരിയേക്കാൾ ഒമ്പത് ശതമാനം കൂടുതൽ മഴയാണ് ലഭിച്ചത്. മധ്യമേഖലയിൽ 33 ശതമാനം അധികമാണ് മഴ ലഭിച്ചത്.

Asianet News Live

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'