'ഇന്ത്യ വിടുക എന്നത് സ്വപ്നമായിരുന്നു'; സോഷ്യൽമീഡിയയിൽ യുവതിക്കെതിരെ രോ​ഷം, ജോലി വാ​ഗ്ദാനവുമായി ട്രൂകോളർ സിഇഒ

Published : Aug 04, 2023, 12:56 PM ISTUpdated : Aug 04, 2023, 02:30 PM IST
'ഇന്ത്യ വിടുക എന്നത് സ്വപ്നമായിരുന്നു'; സോഷ്യൽമീഡിയയിൽ യുവതിക്കെതിരെ രോ​ഷം, ജോലി വാ​ഗ്ദാനവുമായി ട്രൂകോളർ സിഇഒ

Synopsis

മമേദിയുടെ ട്വീറ്റിന് ഉപയോക്താക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ യുവതിയെ പിന്തുണച്ച മമേദിയുടെ വാ​ഗ്ദാനത്തെ അഭിനന്ദിച്ചു.

ഒട്ടാവ: ഇന്ത്യ വിടുക എന്നത് തന്റെ സ്വപ്നമായിരുന്നെന്ന് പറഞ്ഞ യുവതിക്ക് ജോലി വാ​ഗ്ദാനവുമായി ട്രൂകോളർ സിഇഒ. കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥിയാണ് ഇന്ത്യ വിടുക എന്നത് തന്റെ സ്വപ്നമാണെന്ന് വീഡിയോയിൽ പറഞ്ഞത്. തുടർന്ന് യുവതിക്കെതിരെ നിരവധി പേർ സോഷ്യൽമീഡിയയിൽ രം​ഗത്തെത്തി. യുവതിയുടെ വീഡിയോ ഓൺലൈനിൽ വൈറലായിരുന്നു. വിമർശനം നേരിടുന്നതിനിടെ‌യാണ് യുവതിക്ക് അപ്രതീക്ഷിതമായി ജോലി വാ​ഗ്ദാനവുമായി  ട്രൂകോളർ സിഇഒ അലൻ മമേദി രം​ഗത്തെത്തിയത്. വീഡി‌യോയിൽ ഏകത എന്നാണ് വിദ്യാർഥി സ്വയം പരിചയപ്പെടുത്തുന്നത്.

എന്താണ് കാനഡയിലേക്ക് എത്താൻ കാരണമെന്ന് ചോദിച്ചപ്പോഴാണ് ഇന്ത്യ വിടുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞത്. കാനഡയിൽ ബയോടെക്‌സിൽ ബിരുദം പൂർത്തിയാക്കിയ ശേഷം ബിസിനസ് സംരംഭം തുടങ്ങണമെന്നാണ് യുവതി പറഞ്ഞത്. കാനഡയിലെ ദൃശ്യങ്ങളും സൂര്യോദയവും സൂര്യാസ്തമയവും താൻ ആസ്വദിക്കുന്നുവെന്നും ഏകത പറഞ്ഞു. വീഡിയോ വൈറലാ‌യതിന് പിന്നാലെ മാതൃരാജ്യത്തെ ഏകത അപമാനിച്ചെന്ന തരത്തിൽ പരാമർശങ്ങൾ പ്രചരിച്ചു. കടുത്ത വിമർശനമാണ് യുവതി നേരിട്ടത്. പിന്നാലെയാണ് ട്രൂകോളർ സിഇഒ അലൻ മമേദി യുവതിക്ക് പിന്തുണ നൽകുകയും ട്രോളുകൾക്ക് ചെവികൊടുക്കരുതെന്ന് ന്ഉപദേശിക്കുകയും ചെയ്തു.

പഠനത്തിന് ശേഷം ലോകത്തെവിടെയും തന്റെ കമ്പനിയിൽ ജോലി ചെയ്യാമെന്നും അദ്ദേഹം വാ​ഗ്ദാനം നൽകി. ആളുകൾ പെൺകുട്ടിയെ പരിഹസിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പരിഹാസത്തിന് ചെവി കൊടുക്കരുതെന്നും നിങ്ങളുടെ സ്വപ്നസാഫല്യത്തിനായി പ്രവർത്തിക്കണമെന്നും യുവതിയോട് അലൻ മേമദി ഉപ​ദേശിച്ചു. ലോകത്തെവിടെയുമുള്ള ട്രൂകോളറിന്റെ ഏത് ഓഫിസലും ജോലി ചെയ്യാൻ നിങ്ങൾക്ക് സ്വാഗതമെന്നും അലൻ മമേദി എക്സ് ചെയ്തു. 

Read More... ജോലിക്കിടെ ഫോണില്‍ ഹിന്ദിയിൽ സംസാരിച്ചു; 78 -കാരനായ ഇന്ത്യൻ അമേരിക്കൻ എഞ്ചിനീയറെ പിരിച്ച് വിട്ടു !

മമേദിയുടെ ട്വീറ്റിന് ഉപയോക്താക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ യുവതിയെ പിന്തുണച്ച മമേദിയുടെ വാ​ഗ്ദാനത്തെ അഭിനന്ദിച്ചു. എന്നാൽ ചിലർ ​ഗിമ്മിക്കാണെന്നാണ് വിശേഷിപ്പിച്ചത്. യോഗ്യതയും ജോലിയുടെ വൈദഗ്ധ്യവും പോലും അറിയാതെ ഒരു പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്തത് ​ഗിമ്മിക്കാണെന്നും ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രമാണെന്നും ചിലർ വിമർശിച്ചു.

Asianetnews live

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'