ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം

Published : Aug 22, 2023, 09:35 AM IST
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം

Synopsis

മത്സ്യത്തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന വലയും മത്സ്യബന്ധന ഉപകരണങ്ങളും ഫോണും ഇവർ മോഷ്ടിച്ചു

ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ കടലിൽ ആക്രമണം. ശ്രീലങ്കൻ കടൽകൊള്ളക്കാർ നടുക്കടലിൽ വച്ചാണ് തമിഴ്നാട് നാഗപട്ടണത്ത് നിന്നുള്ള ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചത്. ഇരുമ്പുകമ്പിയും ഇഷ്ടികയും കൊണ്ട് അടിച്ചെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. മത്സ്യത്തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന വലയും മത്സ്യബന്ധന ഉപകരണങ്ങളും ഫോണും ഇവർ മോഷ്ടിച്ചു. ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തമിഴ്നാട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വിംഗ്‌സ് ഇന്ത്യ'യിൽ താരമായി എയർ ഇന്ത്യ എക്സ്പ്രസ്; കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പുരസ്‌കാരം
വൻ പ്രഖ്യാപനം നടത്താൻ യൂറോപ്യൻ യൂണിയൻ; ഇന്ത്യയുമായി ഒപ്പുവെയ്ക്കുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ വ്യാപാര കരാര്‍