'ഇന്ത്യൻ നോൺ-വെജ് ഭക്ഷണം രുചികരമാണ്'; ബ്രിക്സ് വിരുന്നിൽ സസ്യാഹാരം മാത്രമാക്കിയതിൽ പരോക്ഷ വിമർശനവുമായി രാഹുൽ

Published : Sep 13, 2026, 03:03 PM IST
rahul gandhi non veg

Synopsis

ബ്രിക്സ് ഉച്ചകോടിയിൽ നേതാക്കൾക്കായി ഒരുക്കിയ അത്താഴ വിരുന്നിൽ സസ്യാഹാരം മാത്രം ഉൾപ്പെടുത്തിയതിനെതിരെ രാഹുൽ ഗാന്ധി പരോക്ഷ വിമർശനം ഉന്നയിച്ചു. ഇന്ത്യക്കാരിൽ 80 ശതമാനവും നോൺ-വെജിറ്റേറിയൻ ആണെന്നും ഇന്ത്യൻ നോൺ-വെജ് ഭക്ഷണം രുചികരമാണെന്നും അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു.

ദില്ലി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ഇന്ത്യക്കാരിൽ 80 ശതമാനം ആളുകളും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നും ഇന്ത്യൻ നോൺ-വെജിറ്റേറിയൻ ഭക്ഷണം എൻ്റെ സഹോദരി ഉണ്ടാക്കുന്ന ചോലെ ബട്ടൂരെ പോലെ തന്നെ വളരെ രുചികരമാണെന്നും രാഹുൽ സോഷ്യൽമീഡിയയിൽ കുറിച്ചു.

ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കൾക്കായി ഒരുക്കിയ അത്താഴ വിരുന്നിൽ ഇന്ത്യയുടെ പരമ്പരാഗത രുചികളും പോഷകസമൃദ്ധമായ ചെറുധാന്യ വിഭവങ്ങളും മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. മാംസാഹാരം മെനുവിൽ നിന്ന് പൂർണമായി ഒഴിവാക്കി. ഗുജറാത്തി വിഭവമായ ഖാണ്ട്വി, പനീർ ലബബ്ദാർ, മില്ലറ്റ് പുലാവ്, ജിലേബി എന്നിവയടക്കമുള്ള ഇന്ത്യൻ വിഭവങ്ങൾ ആയിരുന്നു വിരുന്നിൽ. അത്താഴ വിരുന്നിൽ പങ്കെടുക്കാൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും കേന്ദ്രമന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നു.

എന്നാൽ, അത്താഴവിരുന്നിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വിട്ടുനിന്നു. ശനിയാഴ്ച ബ്രിക്സ് നേതാക്കൾക്കായി മോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്നാണ് ഷീ ജിൻപിങ് വിട്ടുനിന്നത്. ശനിയാഴ്ച ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുത്തില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയും റിപ്പോർട്ട് ചെയ്തു. എന്നാൽ കാരണം വ്യക്തമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇന്ത്യയെ ലോകം ഉറ്റുനോക്കുമ്പോൾ അമ്മാവന്മാർക്ക് അമർഷം'; പ്രതിപക്ഷത്തിനെതിരെ അനിമേഷൻ വിഡിയോയുമായി ബിജെപിയുടെ പരിഹാസം
ഇടതുപാർട്ടികളിൽ നിന്ന് വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും ഒറ്റക്ക് മത്സരിക്കും