സ്ത്രീധനത്തെ വാഴ്ത്തി നഴ്സിങ് പാഠഭാ​ഗം ; വിമർശനവുമായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ

Web Desk   | Asianet News
Published : Apr 05, 2022, 10:33 AM ISTUpdated : Apr 05, 2022, 04:13 PM IST
സ്ത്രീധനത്തെ വാഴ്ത്തി നഴ്സിങ് പാഠഭാ​ഗം ; വിമർശനവുമായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ

Synopsis

 'കാണാൻ ഭം​ഗിയില്ലാത്ത' പെൺകുട്ടികളെ നല്ല സ്ത്രീധനം നൽകിയാൽ വിവാഹം ചെയ്‍തയക്കാം എന്നതാണ് സ്ത്രീധനത്തിന്റെ മറ്റൊരു 'നേട്ട'മായി ഇതിൽ പറഞ്ഞിരിക്കുന്നത്

ദില്ലി: സ്ത്രീധനത്തിന്റെ (dowry) ഗുണങ്ങൾ (merits) പറഞ്ഞുള്ള നഴ്‌സിങ് വിദ്യാർഥികൾക്കുള്ള (nursing students) സോഷ്യോളജി പുസ്തകത്തിനെതിരെ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ. മെറിറ്റ്സ് ആന്റ് അഡ്വാന്റേജസ്  ഓഫ് ഡൗറി എന്ന പാഠഭാഗം ആണ് സോഷ്യോളജി പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ രം​ഗത്തെത്തിയത്. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സിലബസ് മാത്രം പിന്തുടരണം എന്നും നഴ്‌സിങ് കൗണ്സിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. 

സ്ത്രീധന (Dowry) സമ്പ്രദായത്തിന്റെ 'ഗുണങ്ങളും നേട്ടങ്ങളും' പറയുന്ന സോഷ്യോളജി പുസ്കത്തിന്റെ പേജ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. എന്തുതരം സന്ദേശമാണ് ഇത് സമൂഹത്തിലെ യുവാക്കൾക്ക് നൽകുന്നത് എന്ന് ചോദിച്ചു കൊണ്ട് വലിയ തരത്തിലുള്ള വിമർശനങ്ങളാണ് പുസ്തകത്തിനെതിരെ ഉണ്ടായിരിക്കുന്നത്. 

പുതിയൊരു കുടുംബം തുടങ്ങാനാവശ്യമായ ഫർണിച്ചറുകൾ, റഫ്രിജറേറ്ററുകൾ, വാഹനങ്ങൾ തുടങ്ങിയവയെല്ലാം ലഭിക്കും എന്ന് പുസ്തകത്തിൽ പറയുന്നു. പെൺകുട്ടിക്ക് തന്റെ കുടുംബത്തിൽ നിന്നുമുള്ള സ്വത്തിന്റെ ഒരു ഭാ​ഗം ഇതിലൂടെ കിട്ട‍ുന്നു എന്നതാണ് മറ്റൊരു പോയിന്റായി പറഞ്ഞിരിക്കുന്നത്. 'കാണാൻ ഭം​ഗിയില്ലാത്ത' പെൺകുട്ടികളെ നല്ല സ്ത്രീധനം നൽകിയാൽ വിവാഹം ചെയ്‍തയക്കാം എന്നതാണ് സ്ത്രീധനത്തിന്റെ മറ്റൊരു 'നേട്ട'മായി ഇതിൽ പറഞ്ഞിരിക്കുന്നത്

ടികെ ഇന്ദ്രാണി തയ്യാറാക്കിയ പുസ്തകത്തിന്‍റെ പ്രസാദകർ ജെപി ബ്രദേഴ്സ് ആണ്. വിവാദത്തിന് പിന്നാലെ പുസ്തകത്തിന്‍റെ വിതരണം നിർത്തിവച്ചതായി പ്രസാദകർ അറിയിച്ചിട്ടുണ്ട്. 

പേജിന്റെ ചിത്രം പങ്കിട്ട സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ശിവസേന നേതാവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുർവേദിയും ഉൾപ്പെടുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോട് ഇത്തരം പുസ്തകങ്ങൾ പ്രചാരത്തിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ഞങ്ങളുടെ പാഠ്യപദ്ധതിയിൽ അവയുടെ സാന്നിധ്യം 'നാണക്കേടാണ്' എന്ന് പറയുകയും ചെയ്‍തു പ്രിയങ്ക ചതുർവേദി.

സ്ത്രീധന സമ്പ്രദായത്തിലൂടെ പുതിയൊരു കുടുംബം തുടങ്ങാനാവശ്യമായ ഫർണിച്ചറുകൾ, റഫ്രിജറേറ്ററുകൾ, വാഹനങ്ങൾ തുടങ്ങിയവയെല്ലാം ലഭിക്കും എന്ന് പുസ്തകത്തിൽ പറയുന്നു. പെൺകുട്ടിക്ക് തന്റെ കുടുംബത്തിൽ നിന്നുമുള്ള സ്വത്തിന്റെ ഒരു ഭാ​ഗം ഇതിലൂടെ കിട്ട‍ുന്നു എന്നതാണ് മറ്റൊരു പോയിന്റായി പറഞ്ഞിരിക്കുന്നത്. 'കാണാൻ ഭം​ഗിയില്ലാത്ത' പെൺകുട്ടികളെ നല്ല സ്ത്രീധനം നൽകിയാൽ വിവാഹം ചെയ്‍തയക്കാം എന്നതാണ് സ്ത്രീധനത്തിന്റെ മറ്റൊരു 'നേട്ട'മായി ഇതിൽ പറഞ്ഞിരിക്കുന്നത്. നല്ല വിദ്യാഭ്യാസം ഉള്ള പെൺകുട്ടികൾക്ക് അധികം സ്ത്രീധനം നൽകേണ്ടതില്ല എന്നും പുസ്തകത്തിൽ പറയുന്നു. 

ഏതായാലും വലിയ വിമർശനമാണ് പുസ്തകത്തിന് നേരെ ഉയർന്നിരിക്കുന്നത്. നിയമപ്രകാരം സ്ത്രീധനം നിരോധിക്കപ്പെട്ടിട്ടുണ്ട് എങ്കിലും ഇന്ത്യയിൽ ഇപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിലനിൽക്കുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നതും കൊല്ലപ്പെടുന്നതുമെല്ലാം ഇന്നും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്