
മുംബൈ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരെ സിന്‍ഡ്രം പടരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 127 ആയി. 158 പേര്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലുണ്ട്. ഇതില്‍ 152 പേരും പൂനെയില്‍ നിന്ന് മാത്രമാണ്. 48 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 23 രോഗികൾ വെന്‍റിലേറ്ററിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ട ജിബിഎസ് രോഗികള്‍ക്ക് ഒരുലക്ഷം രൂപ സര്‍ക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ജിബിഎസ് രോഗികൾക്ക് മഹാരാഷ്ട്രയിലെ ആരോഗ്യ സുരക്ഷാ പദ്ധതിയായ അര്‍ബന്‍ പുവര്‍ യോജനയുടെ സഹായം രണ്ടുലക്ഷമായി ഉയര്‍ത്തി. രോഗികൾക്കുള്ള കുത്തിവെപ്പായ ഇമ്യൂണോഗ്ലോബുലിൻ സൗജന്യമായി നല്‍കുമെന്ന് പുനെ മുൻസിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയിൽ ഒരു കുത്തിവയ്പ്പിന് 20,000 രൂപയാണ് ചെലവ്.
രോഗം വെള്ളത്തിലൂടെ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. ചിക്കൻ നന്നായി പാചകം ചെയ്ത ശേഷമെ കഴിക്കാൻ പാടുള്ളുവെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുടിവെള്ളം ചൂടാക്കി മാത്രം ഉപയോഗിക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം വീണ്ടും വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാറിന്‍റെ പ്രത്യേക സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുകയാണ്.
മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരെ സിന്‍ഡ്രോം ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച 60 വയസുകാരായ രണ്ട് പേരുടെ പരിശോധനാഫലം എത്തിയതോടെയാണിത്. രണ്ടുമരണവും ജി ബി എസ് മൂലമെന്ന് മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി സ്ഥരീകരിച്ചു. ഒരു ചാർട്ടേർഡ് അക്കൗണ്ടന്‍റായ യുവാവ് അടക്കം മൂന്നുപേര്‍ നേരത്തെ മരിച്ചിരുന്നു.
വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം വേണോ; ചെയ്യേണ്ടത് ഇത്ര മാത്രം, നിർദേശവുമായി കെഎസ്ഇബി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam