സുരേന്ദ്രന് സുരക്ഷ ഒരുക്കണമെന്ന് ഇന്‍റലിജന്‍സ്; സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്ന് സുരേന്ദ്രന്‍

By Web TeamFirst Published Sep 26, 2020, 12:40 PM IST
Highlights

സര്‍ക്കാരിനെതിരായ രാഷ്ട്രീയ സമരങ്ങള്‍ ബിജെപി ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റിന് സുരക്ഷയൊരുക്കണമെന്ന ഇന്‍റലിജന്‍സ് എഡിജിപിയുടെ നിര്‍ദേശം. എക്സ് കാറ്റഗറി സുരക്ഷ സുരേന്ദ്രന് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് റൂറല്‍ എസ് പിക്ക് ഉത്തരവ് കൈമാറി.

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഇന്‍റലിജന്‍സ് എഡിജിപിയുടെ ഉത്തരവ്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സുരേന്ദ്രന് സുരക്ഷ അനിവാര്യമെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷയേര്‍പ്പെടുത്താന്‍ കോഴിക്കോട് റൂറല്‍ എസ് പിക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ സംസ്ഥാന പൊലീസിന്‍റെ സുരക്ഷ വേണ്ടെന്ന നിലപാടിലാണ് സുരേന്ദ്രന്‍.

സര്‍ക്കാരിനെതിരായ രാഷ്ട്രീയ സമരങ്ങള്‍ ബിജെപി ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റിന് സുരക്ഷയൊരുക്കണമെന്ന ഇന്‍റലിജന്‍സ് എഡിജിപിയുടെ നിര്‍ദേശം. എക്സ് കാറ്റഗറി സുരക്ഷ സുരേന്ദ്രന് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് റൂറല്‍ എസ് പിക്ക് ഉത്തരവ് കൈമാറി. എന്നാല്‍ സംസ്ഥാന പൊലീസിന്‍റെ ഉദ്ദേശ ശുദ്ധിയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടാണ് സുരേന്ദ്രന്‍ സുരക്ഷാ വാഗ്ദാനം നിരസിക്കുന്നത്.

സുരക്ഷ വേണ്ടെന്ന കാര്യം സുരേന്ദ്രന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ഇന്നു തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും കോഴിക്കോട് റൂറല്‍ എസ് പി പ്രതികരിച്ചു.

click me!