യുവതിയെ കാണാനില്ലെന്ന് പരാതി, അന്വേഷണത്തിനിടെ ഹോട്ടൽ മുറിയിൽ മൃതദേഹം; റെയിൽവെ ട്രാക്കിൽ കാമുകനും മരിച്ച നിലയിൽ

Published : Jul 08, 2024, 03:03 PM IST
യുവതിയെ കാണാനില്ലെന്ന് പരാതി, അന്വേഷണത്തിനിടെ ഹോട്ടൽ മുറിയിൽ മൃതദേഹം; റെയിൽവെ ട്രാക്കിൽ കാമുകനും മരിച്ച നിലയിൽ

Synopsis

മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നാഗ്പൂരിൽ ആണെന്ന് കണ്ടെത്തി. എന്നാൽ അവിടെ എത്തിയപ്പോൾ ഫോൺ കിട്ടിയെങ്കിലും ആൾ അവിടെ ഉണ്ടായിരുന്നില്ല. 

റായ്പൂർ: 26 വയസുകാരിയായ യുവതിയെ കാണില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം നടത്തുന്നതിനിടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഞായറാഴ്ചയാണ് സംഭവം. പിന്നീട് യുവതിയുടെ കാമുകനെയും പരിസരത്തുള്ള റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം.

വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നാഗ്പൂരിലാണെന്നാണ് കണ്ടെത്താനായത്. എന്നാൽ അന്വേഷിച്ച് അവിടെയെത്തിയ പൊലീസിന് യുവതിയുടെ ഫോൺ കണ്ടെത്താനായെങ്കിലും ഉടമ അവിടെ ഉണ്ടായിരുന്നില്ല. പല വഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ റായ്പൂർ ജയിൽ റോഡ് പ്രദേശത്തെ ബാബിലോൺ ഇൻ എന്ന ഹോട്ടലിൽ ഒരു  യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ഇത് കാണാതായ യുവതിയുടെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് കാമുകനൊപ്പം എത്തി അവിടെ മുറിയെടുത്തെന്ന് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം തുടരുന്നതിനിടെയാണ് പരിസരത്തെ റെയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. 

ഉർകുറ റെയിൽവെ സ്റ്റേഷന് സമീപത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. അർദ്ധനഗ്നമായ മൃതദേഹത്തിൽ നിന്ന് തല വേർപ്പെട്ടിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനകൾ പൂർത്തിയായാൽ മാത്രമേ യഥാർത്ഥ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

Malayalam News Live ഇന്ത്യ സഖ്യത്തിന്‍റെ ഭാവിയെന്ത്? നിർണായക ദിനം, 23 പാർട്ടികൾ യോഗത്തിനെത്തുമെന്ന് കോൺഗ്രസ്, നേരിട്ട് വിമർശിക്കാൻ സിപിഎം
ദില്ലി ആർ കെ പുരം അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; ശബരീശം കോംപ്ലക്സിന്റെ ഉദ്ഘാടനവും നിർവഹിച്ചു