ഐഎൻഎക്സ് മീഡിയ സാമ്പത്തിക തട്ടിപ്പ്; പി. ചിദംബരത്തിന്‍റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

By Web TeamFirst Published Aug 24, 2019, 7:13 AM IST
Highlights

ചിദംബരത്തിന്റെ സാന്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുന്നതിനായി അഞ്ച് രാജ്യങ്ങളോട് സിബിഎ സഹായം തേടിയിട്ടുണ്ട്. ചിദംബരവും മകൻ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട കന്പനികളു‍ടെയും നിക്ഷേപങ്ങളുടെയും വിവരങ്ങളാണ്  അന്വേഷിച്ചിരിക്കുന്നത്.

ദില്ലി: ഐഎൻഎക്സ് മീഡിയ സാന്പത്തിക തട്ടിപ്പ് കേസിൽ പിടിലായ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചോദ്യം ചെയ്യലുമായി ചിദംബരം സഹകരിക്കുന്നില്ലെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. തിങ്കളാഴ്ച്ച വരെയാണ് ചിദംബരത്തെ, കോടതി സിബിഐ കസ്റ്റഡിയിൽ വിട്ടത്.

ചിദംബരത്തിന്റെ സാന്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുന്നതിനായി അഞ്ച് രാജ്യങ്ങളോട് സിബിഎ സഹായം തേടിയിട്ടുണ്ട്. ചിദംബരവും മകൻ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട കന്പനികളു‍ടെയും നിക്ഷേപങ്ങളുടെയും വിവരങ്ങളാണ്  അന്വേഷിച്ചിരിക്കുന്നത്. ഇന്നലെ പി ചിദംബരത്തിന് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റിൽ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. 

click me!