ഐഎസ്: അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയത് ആയിഷ തന്നെ; തിരിച്ചെത്തിക്കാൻ ശ്രമം

Published : Dec 03, 2019, 09:40 PM ISTUpdated : Dec 03, 2019, 09:53 PM IST
ഐഎസ്: അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയത് ആയിഷ തന്നെ; തിരിച്ചെത്തിക്കാൻ ശ്രമം

Synopsis

തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദി (39 ന്റെ ഭാര്യ ആയിഷ എന്ന സോണിയ സെബാസ്റ്റ്യൻ ദേശീയ അന്വേഷണ ഏജൻസി(എൻ ഐ എ) ആണ് കീഴടങ്ങിയവരിൽ സോണി സെബാസ്റ്റ്യൻ എന്ന ആയിഷ ഉണ്ടന്ന് സ്ഥിരീകരിച്ചു

കാസർകോട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി യുവതി കീഴടങ്ങിയതായി സ്ഥിരീകരിച്ചു. എറണാകുളം വൈറ്റില സ്വദേശിനിയും തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദി (39 ന്റെ ഭാര്യയുമായ ആയിഷ എന്ന സോണി സെബാസ്റ്റ്യ (30) നാണ് കീഴടങ്ങിയത്.

അഫ്ഘാൻ സർക്കാരിന് മുന്നിലാണ് കീഴടങ്ങിയത്. അഫ്ഘാനിസ്ഥാനിലെ തോറബോറ പ്രവിശ്യയിൽ ഐ.എസിനെതിരെ അമേരിക്കൻ - അഫ്ഘാൻ സേന ആക്രമണം നടത്തുന്നതിനിടെയാണ്  ഇവർ കീഴടങ്ങിയത്. 

ദേശീയ അന്വേഷണ ഏജൻസി(എൻ ഐ എ) ആണ് കീഴടങ്ങിയവരിൽ സോണി സെബാസ്റ്റ്യൻ എന്ന ആയിഷ ഉണ്ടന്ന് സ്ഥിരീകരിച്ചത്. ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. കീഴടങ്ങിയവർക്കിടയിൽ സോണിയയും കുട്ടിയും ഇരിക്കുന്ന ചിത്രം നേരത്തെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.

എൻഐഎ പരസ്യപ്പെടുത്തിയ മോസ്റ്റ് വാണ്ടഡ് പട്ടികയിലാണ് ആയിഷയും ഉള്ളത്. ഇവർക്കെതിരെ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലും കൊച്ചിയിലെ എൻഐഎ ഓഫീസിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ഐഎസ്ഐസിലോ, ഐഎസ്ഐഎല്ലിലോ ചേർന്ന് പ്രവർത്തിക്കുന്നുവെന്നായിരുന്നു സംശയം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരിടവേളയ്ക്കുശേഷം ദില്ലിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഓഫീസുകളിൽ വർക്ക് ഫ്രം ഹോം
മുഹമ്മദ് അഖ്‍ലാഖ് വധം: 'പ്രതികളെ വെറുതെ വിടാനുള്ള യുപി സർക്കാറിന്റെ നീക്കത്തിൽ ഇടപെടണം'; രാഷ്ട്രപതിക്ക് വൃന്ദാ കാരാട്ടിന്‍റെ കത്ത്