ഐഎസ്ആർഒയിൽ നേതൃമാറ്റം: അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ പുതിയ മേധാവിയായി ഡോ. സി. എച്ച്. വി. നരസിംഹ റാവു ചുമതലയേൽക്കും

Published : Jul 21, 2026, 03:47 PM IST
DR. CVN RAO

Synopsis

പുതിയ ഡയറക്ടറായി ഡോ. സി. എച്ച്. വി. നരസിംഹ റാവു ഓഗസ്റ്റ് 1-ന് ചുമതലയേൽക്കും. എസ്.എ.സിയിൽ തന്നെ ആർ & ഡി വിഭാഗം അസോസിയേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. നിലവിലെ ഡയറക്ടർ സൗമ്യ സർക്കാർ ജൂലൈ 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

ദില്ലി: ഐഎസ്ആർഒയിൽ പ്രമുഖ പദവികളിൽ നേതൃമാറ്റങ്ങൾ തുടരുന്നു. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ പുതിയ ഡയറക്ടറായി ഡോ. സി. എച്ച്. വി. നരസിംഹ റാവു ഓഗസ്റ്റ് 1-ന് ചുമതലയേൽക്കും. നിലവിൽ എസ്.എ.സിയിൽ തന്നെ ആർ & ഡി വിഭാഗം അസോസിയേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. നിലവിലെ ഡയറക്ടർ സൗമ്യ സർക്കാർ ജൂലൈ 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

ഇതോടൊപ്പം ബെംഗളൂരുവിലെ യു. ആർ. റാവു സാറ്റലൈറ്റ് സെന്റർ മേധാവി എം. ശങ്കരനും ഈ മാസം അവസാനം വിരമിക്കാനിരിക്കെ, ഐഎസ്ആർഒയുടെ പ്രമുഖ ഗവേഷണ കേന്ദ്രങ്ങളിൽ വലിയ തരത്തിലുള്ള തലമുറമാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്.

എന്നാൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ കൂട്ടരാജിയിൽ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ശാസ്ത്രജ്ഞരുടെ രാജി ഭരണപരമായ കാരണങ്ങളാൽ ആണെന്നും അല്ലാതെ വലിയ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്കിൽ വിവാദത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ​ഗ​ഗൻയാൻ ഉൾപ്പെടെ പ്രധാന ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്രജ്ഞരടക്കം കഴിഞ്ഞ മാസങ്ങളിൽ ജോലിവിട്ടതോടെ ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് തടയാനായി ഐഎസ്ആർഒ പുതിയ മെമ്മോ പുറത്തിറക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അതിയായ ലൈംഗികാസക്തിയെന്ന് പറഞ്ഞ് മുറിയിലെത്തി, അവൾ ബലമായി ചുംബിച്ചു'; വനിതാ ഐപിഎസ് ട്രെയിനിയുടെ പരാതിക്ക് പിന്നാലെ സഹപ്രവർത്തകൻ വിഷം കഴിച്ചു
ബംഗാളിൽ മമതയുടെ പടയൊരുക്കം; ബിജെപിക്കെതിരെ ഒന്നിക്കാൻ ആഹ്വാനം, പാർട്ടി വിട്ടവരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്നും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ