കൊവിഡ് മാറിയ ഇറ്റലിക്കാരന്‍ രാജസ്ഥാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

By Web TeamFirst Published Mar 20, 2020, 6:43 PM IST
Highlights

മരിച്ച 69കാരന്‍ ഹൃദയ ശ്വാസകോശ സംബന്ധമാായ അസുഖമുള്ളയാളാണെന്നും കൊവിഡില്‍നിന്ന് രക്ഷനേടിയിരുന്നുവെന്നും...
 

ജയ്പൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയും അസുഖം ഭേദപ്പെടുകയും ചെയ്ത ഇറ്റലിയില്‍ നിന്നെത്തിയ സഞ്ചാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ജയ്പൂരിലാണ് 69കാരനായ സഞ്ചാരി മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ മരണം സംഭവിക്കുകയും ചെയ്തു. 

മരിച്ച 69കാരന്‍ ഹൃദയ ശ്വാസകോശ സംബന്ധമാായ അസുഖമുള്ളയാളാണെന്നും കൊവിഡില്‍നിന്ന് രക്ഷനേടിയിരുന്നുവെന്നും ജയ്പൂരിലെ എസ്എംഎസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സുധീര്‍ ഭാന്ദ്രി പറഞ്ഞു. സ്വകാര്യആശുപത്രിയിലേക്ക് മാറ്റണമെന്ന് രോഗി ആവശ്യപ്പെട്ടതോടെ അദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം ദമ്പതികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജസ്ഥാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒമ്പതായി. ഇവരിപ്പോള്‍ എസ്എംഎസ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. മാര്‍ച്ച് 17ന് ദുബായ് വഴി സ്‌പെയിനില്‍ നിന്ന് ദില്ലിയിലെത്തിയവരാണ് ഇവരെന്ന് രാജസ്ഥാന്‍ അഡീഷണല്‍ ചീപ് സെക്രട്ടറി (ആരോഗ്യം) രോഹിത്ത് കുമാര്‍ സിംഗ് പറഞ്ഞു. 

click me!