
ദില്ലി: മനോഹരമായ കാറുകള്‍ ഉപേക്ഷിച്ച് സൈക്കിളുകള്‍ ഉപയോഗിക്കേണ്ട സമയമായിയെന്ന് സുപ്രീം കോടതി. ദില്ലിയിലെ മലിനീകരണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. അയല്‍ സംസ്ഥാനങ്ങളില്‍ വയലുകളില്‍ തീയിടുന്നത് മൂലം ദില്ലിയില്‍ വായുമലിനീകരണം ഉയരുന്നതിനേക്കുറിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോംബ്ഡെ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.
അയല്‍ സംസ്ഥാനങ്ങളിലെ വയലുകളിലെ തീയിടല്‍ മാത്രമല്ല ദില്ലിയിലെ വായു മലിനീകരണത്തിന് കാരണമെന്നായിരുന്നു വിദഗ്ധര്‍ വിശദമാക്കിയത്. മനോഹരങ്ങളായ കാറുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, അത് നമ്മുക്ക് ചെയ്യാനാവില്ല. നമ്മുക്ക് സൈക്കിള്‍ ഉപയോഗിക്കാം മോട്ടോര്‍ ബൈക്കല്ല എന്നും കോടതി നിരീക്ഷിച്ചു. അയല്‍ സംസ്ഥാനങ്ങളിലെ തീയിടല്‍ മാത്രമല്ല വായുമലിനീകരണത്തിന് കാരണമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം.
വായുമലിനീകരണം കുറക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത കോടതിയെ അറിയിച്ചു. ആരും മലിനീകരണം നിമിത്തം അസുഖബാധിതരാവരുതെന്നും അങ്ങനെ വന്നാല്‍ ഉത്തരവാദിത്തപ്പെട്ടവരേക്കൊണ്ട് മറുപടി പറയിക്കുമെന്നും കോടതി സോളിസിറ്റര്‍ ജനറലിനോട് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam