ആന്ധ്രയില്‍ ആഭ്യന്തരമന്ത്രിയായി ദളിത് വനിത; ജഗന്‍റെ തീരുമാനത്തിന് കൈയ്യടി

By Web TeamFirst Published Jun 8, 2019, 7:46 PM IST
Highlights

പിതാവ് വൈഎസ്ആര്‍ റെഡ്ഡിയുടെ മാതൃക പിന്തുടര്‍ന്നാണ് ജഗന്‍ മോഹന്‍ വനിതയെ ആഭ്യന്തരമന്ത്രിയായി നിയമിക്കുന്നത്. വൈഎസ്ആര്‍ പി സബിത ഇന്ദ്ര റെഡ്ഡിയെ ആഭ്യന്തരമന്ത്രിയാക്കിയിരുന്നു.

അമരാവതി: ആന്ധ്രപ്രദേശില്‍ ആഭ്യന്തരമന്ത്രിയായി ദളിത് വനിതയെ നിയോഗിച്ച് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. മെകതൊടി സുചരിതയാണ് ശനിയാഴ്ച ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. ദളിത് വിഭാഗത്തിലെ പ്രതിപടു ജാതിയില്‍പ്പെട്ട സുചരിത സംവരണ മണ്ഡലത്തില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന വിഭജനത്തിന് ശേഷം ആദ്യമായാണ് ആന്ധ്രപ്രദേശില്‍ ദളിത് വനിത ആഭ്യന്തരമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.  

പിതാവ് വൈഎസ്ആര്‍ റെഡ്ഡിയുടെ മാതൃക പിന്തുടര്‍ന്നാണ് ജഗമോഹന്‍ വനിതയെ ആഭ്യന്തരമന്ത്രിയായി നിയമിക്കുന്നത്. വൈഎസ്ആര്‍ പി സബിത ഇന്ദ്ര റെഡ്ഡിയെ ആഭ്യന്തരമന്ത്രിയാക്കിയിരുന്നു. സബിത ഇപ്പോള്‍ ടിആര്‍എസ് എംഎല്‍എയാണ്. നേരത്തെ അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ജഗന്‍ രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ചിരുന്നു. ദളിത് വനിതക്ക് സുപ്രധാനമായ ആഭ്യന്തര വകുപ്പ് നല്‍കിയ ജഗന്‍ മോഹന്‍ റെഡ്ഡിയെ സാമൂഹ്യമാധ്യമങ്ങള്‍ അഭിനന്ദിച്ചു. 

click me!