'ആന്ധ്രയില്‍ എന്‍ആര്‍സി നടപ്പാക്കില്ല'; നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

By Web TeamFirst Published Dec 23, 2019, 9:16 PM IST
Highlights

എന്നാല്‍ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്‍റില്‍ പാസാക്കുന്നതിന് എന്‍ഡിഎ സര്‍ക്കാരിനെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. 

അമരാവതി: ആന്ധ്രയില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. രാജ്യവ്യാപകമായി എന്‍ആര്‍സിയെ എതിര്‍ക്കുമെന്നും ജഗന്‍ പറഞ്ഞു.  കേരളം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന‍ തുടങ്ങിയ എട്ട് സംസ്ഥാനങ്ങള്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആന്ധ്രയും നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് മുസ്ലീം വിഭാഗത്തിന് ഉപമുഖ്യമന്ത്രി അംസത്ത് ബാഷ ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ ഇതുസംബന്ധിച്ച് വ്യക്ത വരുത്തിയത്. 

എന്നാല്‍ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്‍റില്‍ പാസാക്കുന്നതിന് എന്‍ഡിഎ സര്‍ക്കാരിനെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസും, തെലുങ്ക് ദേശം പാര്‍ട്ടിയും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും വലിയ രീതിയിലുള്ള പ്രതിഷേധമാണുണ്ടായത്. 
 

click me!