
മുംബൈ: ജയ്പൂർ-മുംബൈ എക്സ്പ്രസിലെ കൂട്ടക്കൊലക്കേസിൽ പ്രതിയെ നാർക്കോ അനാലിസിലിന് വിധേയമാക്കണമെന്ന് പൊലീസ്. ഈ അവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. കൂട്ടക്കൊല നടത്താൻ ചേതൻ സിംഗിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് നാര്‍ക്കോ അനാലിസിസ് വേണമെന്ന പൊലീസിൻറെ അവശ്യം. അന്വേഷണ സംഘത്തിന്‍റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. ആർ പി എഫ് ഉദ്യോഗസ്ഥനായ പ്രതി ചേതൻ സിങ്ങിനെതിരെ നേരത്തെ പൊലീസ് മതസ്പർധാ വകുപ്പും മതവിശ്വാസം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ ഐ പി സി 153 എ വകുപ്പും കൂടി ചുമത്തിയിരുന്നു. പ്രതി ചേതൻ സിങ്ങിൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊലീസ് ഈ അവശ്യവുമായി കോടതിയെ സമീപിച്ചത്.
Read More: ജയ്പൂർ-മുംബൈ എക്സ്പ്രസിലെ കൂട്ടക്കൊല: പ്രതിയുടെ മാനസിക നില ശരിയല്ലെന്ന് വാദം, തള്ളി അന്വേഷണ സംഘം
നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്ങ്, പോളിഗ്രാഫ് എന്നി ടെസ്റ്റുകൾക്ക് പ്രതിയെ വിധേയമാക്കണമെന്നാണ് പൊലിസ് കോടതിയോട് അവശ്യപ്പെട്ടത്. ഇന്നലെ പൊലീസിൻറെ ഈ അവശ്യത്തെ കോടതിയിൽ പ്രതി ഭാഗം വക്കീൽ എതിർത്തിരുന്നു. കോടതി പ്രതിക്ക് ഈ കാര്യത്തിൽ പറയാനുള്ളതെന്താണ് എന്ന് പരിശോധിച്ചതിനിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. സംശയാതീതമായി കൊലപാതകം തെളിയിക്കാൻ തെളിവുകൾ അവശ്യമാണ്. അതിനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.
മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നാല് പേരെയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിംഗ് വെടിവച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ജൂലൈ 31 നായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ചേതന്‍ സിങ് നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും പ്രകീർത്തിച്ച് സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.