ജമ്മുകശ്മീരും ലഡാക്കും അവിഭാജ്യഘടകം, മറ്റ് ഒരു രാജ്യവും അഭിപ്രായം പറയേണ്ട; സുരക്ഷാ സാഹചര്യം വിലയിരുത്തി മോദി

Published : Jun 13, 2024, 07:17 PM IST
ജമ്മുകശ്മീരും ലഡാക്കും അവിഭാജ്യഘടകം, മറ്റ് ഒരു രാജ്യവും അഭിപ്രായം പറയേണ്ട; സുരക്ഷാ സാഹചര്യം വിലയിരുത്തി മോദി

Synopsis

മൂന്ന് ദിവസമായി നാലിടങ്ങില്‍ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തിയത്

ദില്ലി: ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മൂന്ന് ദിവസത്തിനിടെ തുടർച്ചയായി നാല് തവണ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ്  അമിത് ഷാ ഉള്‍പ്പെടെ ഉള്ളവരുമായി മോദി ചർച്ച നടത്തിയത്. ഭീകരരെ നേരിടാൻ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിർദേശിച്ചു.  ഇതിനിടെ ചൈനയും  പാകിസ്ഥാനും സംയുക്ത പ്രസ്താവനയില്‍ ജമ്മുകശ്മീരിനെ പരാമർശിച്ചതിനെ വിദേശകാര്യമന്ത്രാലയം വിമർശിച്ചു.

മൂന്ന് ദിവസമായി നാലിടങ്ങില്‍ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തിയത്.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തിയ മോദി ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുമായും  സംസാരിച്ചു. നിലവിലെ സേനാ വിന്യാസത്തെ കുറിച്ചും എന്തൊക്കെ സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്നും യോഗത്തില്‍ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

 ഭീകരാക്രമണം നേരിടാൻ മുഴുവൻ സംവിധാനങ്ങളും വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിർദേശിച്ചു. ഈ മാസം അവസാനം മുതല്‍ ഓഗസ്റ്റ് 19 വരെ അമർനാഥ് യാത്ര നടക്കുന്നതിനാല്‍ മേഖലയില്‍ കൂടുതല്‍ ജാഗ്രത പുലർത്തേണ്ടതാണ് സാഹചര്യം. ഇതിന് പിന്നാലെ ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പും നടത്തേണ്ടതുണ്ട്.  
സൈനിക സജ്ജീകരണങ്ങള്‍ക്ക് പുറമെ ഭരണകൂട തലത്തില്‍ ഭീകരരെ തടയാൻ ഏർപ്പെടുത്തിയിരിക്കുന്ന സജ്ജീകരണങ്ങളെ കുറിച്ചും പ്രധാനമന്ത്രിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു. 

മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ‌ക്കിടെയാണ് ജമ്മുകശ്മീരിലെ റിയാസിയില്‍ തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം നടക്കുകയും 9 പേർ കൊല്ലപ്പെടുകയും ചെയ്തത്. അതേസമയം. ചൈനയും  പാകിസ്ഥാനും സംയുക്ത പ്രസ്താവനയില്‍ ജമ്മുകശ്മീരിനെ പരാമർശിച്ചതില്‍ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ജമ്മുകശ്മീരിനെ കുറിച്ച് ഇരു രാജ്യങ്ങളും നടത്തിയത് അനാവശ്യ പരാമർശമാണ്. ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും മറ്റ് ഒരു രാജ്യവും അതേ കുറിച്ച് അഭിപ്രായം പറയേണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ ചൈന സന്ദ‌ർശനത്തിലൊടുവില്‍ ജൂണ്‍ 7ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ജമ്മുകശ്മീർ വിഷയവും പരാമർശിക്കപ്പെട്ടത്. 

മൂന്നാം ഊഴം; ദേശീയ സുരക്ഷാ ഉപദേഷ്ഠാവായി അജിത് ഡോവല്‍ തുടരും; രാജ് നാഥ് സിങുമായി കൂടിക്കാഴ്ച
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആരും അറിഞ്ഞില്ല; കൈയ്യിലുള്ളതെല്ലാം വിറ്റ് യുവതി 2 കോടി രൂപയിലേറെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് നൽകി; ബെംഗളൂരുവിൽ കേസ്
പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പോലീസ്, ഗോവയിലെ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലെ മുൻകരുതലെന്ന് വിശദീകരണം