ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

Published : Nov 10, 2024, 08:00 PM IST
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

Synopsis

നായിബ് സുബേദാർ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. പ്രദേശത്ത് മൂന്ന് ഭീകരരാണ് ഒളിച്ചിരിക്കുന്നത്.

ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടൽ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. നായിബ് സുബേദാർ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. പ്രദേശത്ത് മൂന്ന് ഭീകരരാണ് ഒളിച്ചിരിക്കുന്നത്. 

ജമ്മു കശ്മീരിലെ രണ്ടിടങ്ങളിലാണ് ഇന്ന് സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ജമ്മുവിലെ കിഷ് ത്വാറിലും ശ്രീനഗറിലെ ഹർവാനിലും സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മേഖലയിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വില്ലേജ് ഡീഫൻസ് ഗാർഡിലെ അംഗങ്ങളായ നാട്ടുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഈ ഭീകരരാണെന്നാണ് സേന പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു