ജമ്മു കശ്മീരിൽ പൊലീസുകാരന് വീരമൃത്യു; പ്രദേശം വളഞ്ഞ് സുരക്ഷാസേന

Published : Oct 31, 2023, 09:46 PM ISTUpdated : Oct 31, 2023, 09:53 PM IST
ജമ്മു കശ്മീരിൽ പൊലീസുകാരന് വീരമൃത്യു; പ്രദേശം വളഞ്ഞ് സുരക്ഷാസേന

Synopsis

ഗുലാം മുഹമ്മദ്‌ ദറിനെയാണ് വീടിന് സമീപം ഭീകരർ വെടിവെച്ച് കൊന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദില്ലി: ദില്ലി: ജമ്മു കശ്മീരിലെ ബാരമുള്ളയിൽ പൊലീസ് ഹെഡ് കോൺസ്റ്റബിളിന് വീരമൃത്യു. ഗുലാം മുഹമ്മദ്‌ ദറിനെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. പൊലീസുകാരന്റെ വീടിന് സമീപത്തായിരുന്നു വെടിവയ്പ്പ്. ഗുരുതരമായി പരുക്കേറ്റ ഗുലാം മുഹമ്മദദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

പ്രദേശം വളഞ്ഞ സുരക്ഷാസേന വ്യാപക തിരച്ചിൽ തുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജമ്മു കശ്മീരിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച ശ്രീനഗറിൽ മറ്റൊരു പൊലീസുകാരനുനേരെ ഭീകരർ വെടിയുതിർത്തിരുന്നു. ഇന്നലെ യുപിയിൽ നിന്നുള്ള തൊഴിലാളിയെ പുൽവാമയിൽ വെടിവച്ചുകൊന്നു.

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു