
വിജയവാഡ: റേഷൻ കാർഡിന്റെ പുറംചട്ടയിൽ യേശുക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്ത സംഭവത്തിൽ വിവാദം. ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ഡീലർക്കെതിരെ നടപടിയെടുക്കുമെന്ന് സിവിൽ സപ്ലൈസ് ഓഫീസർ വ്യക്തമാക്കി. ക്രിസ്തുമതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനം നേരിടുന്ന വൈഎസ്ആർ സർക്കാരിനെ പരിഹസിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പൊലീസ് സംശയമുന്നയിക്കുന്നു. ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ക്രിസ്തുമത വിശ്വാസിയാണ്.
എം മംഗാദേവി എന്ന വനിതാ വ്യാപാരിയുടെ പേരിലുള്ള റേഷൻ ഷോപ്പിലാണ് ഈ കാർഡ് ഉള്ളത്. മംഗാദേവിയുടെ ഭർത്താവ് എം സത്യനാരായണ ടിഡിപി അംഗമാണ്. വിദ്വേഷപ്രചരണത്തിന്റെ ഭാഗമായിട്ടാണ് ഇവർ ഇത്തരത്തിൽ റേഷൻ കാർഡ് പുറത്തിറക്കിയിരിക്കുന്നതെന്ന് പൊലീസ് പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ കർശനമായി നടപടി സ്വീകരിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് 2016 ൽ ഇതേ വ്യക്തി തന്നെ റേഷൻകാർഡിൽ സായിബാബയുടെ ചിത്രം പ്രിന്റ് ചെയ്തിരുന്നു. 2017ലും 2018ലും സമാനമായ രീതിയില്‍ ഇയാള്‍ റേഷന്‍ കാര്‍ഡില്‍ സായി ബാബയുടെയും ബാലാജിയുടെയും ചിത്രങ്ങള്‍ പ്രിന്റ് ചെയ്തിരുന്നതായും പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam