ബിഹാറിൽ മാധ്യമപ്രവർത്തകനെ അക്രമിസംഘം വീട്ടിൽകയറി വെടിവെച്ച് കൊലപ്പെടുത്തി

Published : Aug 18, 2023, 10:42 AM ISTUpdated : Aug 18, 2023, 10:55 AM IST
ബിഹാറിൽ മാധ്യമപ്രവർത്തകനെ അക്രമിസംഘം വീട്ടിൽകയറി വെടിവെച്ച് കൊലപ്പെടുത്തി

Synopsis

റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ സംഘം വിമൽകുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു.   

പറ്റ്ന : ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവമുണ്ടായത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം, വിമൽ കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബൈക്കുകളിലാണ് സംഘം വിമൽകുമാറിന്റെ വീട്ടിലെത്തിയത്. വെടിയേറ്റ് വീണ വിമൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. 

അന്തരിച്ച പാചക വിദഗ്ധൻ നൗഷാദിന്‍റെ മകളുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട് കേസ്, ഇന്ന് കോടതി പരിഗണിക്കും

asianet news 

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'