മോദി വാക്സീൻ ഉറപ്പാക്കിയതിനാൽ ഇന്ത്യക്കാര്‍ മാസ്ക് ധരിക്കേണ്ട സ്ഥിതി ഒഴിവായി: ജെപി നദ്ദ

Published : Feb 20, 2023, 05:45 PM IST
മോദി വാക്സീൻ ഉറപ്പാക്കിയതിനാൽ ഇന്ത്യക്കാര്‍ മാസ്ക് ധരിക്കേണ്ട സ്ഥിതി ഒഴിവായി: ജെപി നദ്ദ

Synopsis

നിങ്ങൾ മാസ്ക് ധരിക്കുന്നില്ല, എല്ലാവരും അടുത്തടുത്ത് ഇരിക്കുന്നു, എന്തുകൊണ്ടാണ് ഇതൊക്കെ ഇവിടെ മാത്രം സാധ്യമാകുന്നത്

ഉഡുപ്പി: രാജ്യത്ത് ഇപ്പോൾ മാസ്ക് ധരിക്കേണ്ട സ്ഥിതി ഇല്ലാത്തത് പ്രധാനമന്ത്രി വാക്സീൻ ഉറപ്പാക്കിയതു കൊണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. അമേരിക്കയിൽ ജോ ബൈഡൻ ഇപ്പോഴും മാസ്ക് ധരിക്കുന്നത് അമേരിക്കയിൽ 67 ശതമാനം പേർക്ക് മാത്രമാണ് വാക്സീൻ കിട്ടിയത് എന്നതിനാലാണെന്നും ജെപി നദ്ദ പറഞ്ഞു. ക‍ർണാടകയിലെ ഉഡുപ്പിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ജെപി നദ്ദ ഇങ്ങനെ പറഞ്ഞത്. 

നിങ്ങൾ മാസ്ക് ധരിക്കുന്നില്ല, എല്ലാവരും അടുത്തടുത്ത് ഇരിക്കുന്നു, എന്തുകൊണ്ടാണ് ഇതൊക്കെ ഇവിടെ മാത്രം സാധ്യമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ 220 കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്തതു കൊണ്ടാണിത്. മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന കേന്ദ്രസ‍ർക്കാർ നിർദേശം ഇപ്പോഴും നിലനിൽക്കുമ്പോഴാണ് നദ്ദയുടെ പരാമർശം
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വ്യാവസായിക ആവശ്യത്തിനുള്ള എൽപിജിക്ക് നിയന്ത്രണം, ഗാർഹികാവശ്യത്തിനുള്ള എൽപിജിയിൽ ആശങ്ക വേണ്ട'; ആവർത്തിച്ച് കേന്ദ്രമന്ത്രി ഹർദീപ്സിം​ഗ് പുരി
അതിർത്തി കടന്നാൽ മരണം ഉറപ്പ്! കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം