ആർട്ടിക്കിൾ 356 കൊണ്ടുവന്ന് സർക്കാരുകളെ വീഴ്ത്തി, ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിന് കാരണം കോൺ​ഗ്രസെന്ന് ജെപി നദ്ദ

Published : Dec 17, 2024, 12:22 PM ISTUpdated : Dec 17, 2024, 12:29 PM IST
ആർട്ടിക്കിൾ 356 കൊണ്ടുവന്ന് സർക്കാരുകളെ വീഴ്ത്തി, ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിന് കാരണം കോൺ​ഗ്രസെന്ന് ജെപി നദ്ദ

Synopsis

1952 മുതൽ 1967 വരെ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പായിരുന്നു .ആർട്ടിക്കിൾ 356 കൊണ്ടുവന്ന് കോൺ​ഗ്രസാണ് വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകളെ വീഴ്ത്തിയത്

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കേണ്ടി വന്നതിന് കാരണം കോൺ​ഗ്രസെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. 1952 മുതൽ 1967 വരെ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പായിരുന്നു. ആർട്ടിക്കിൾ 356 കൊണ്ടുവന്ന് കോൺ​ഗ്രസാണ് വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകളെ വീഴ്ത്തിയത്. നെഹ്റു 8 തവണയും ഇന്ദിര ​ഗാന്ധി 50 തവണയും രാജീവ് ​ഗാന്ധി 9 തവണയും മൻമോഹൻ സിം​ഗ് 10 തവണയും ഈ നിയമം ഉപയോ​ഗിച്ചു.ഇ താണ് രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കേണ്ട സാഹചര്യം വരുത്തിയത്

ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന വാദത്തെ അദ്ദേഹം വിമർശിച്ചു. രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരും ഉപപ്രധാനമന്ത്രിമാരുമായ മൂന്ന് പേർ പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ജനിച്ചവരാണ്. എന്നാൽ പാകിസ്ഥാൻ കയ്യേറിയ കശ്മീരിലെ ജനങ്ങൾക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽപോലും മത്സരിക്കാനോ നിയമസഭാ അം​ഗത്വമോ കിട്ടിയിരുന്നില്ല. ആർട്ടിക്കിൾ 370-ആണ് ഇതിന് കാരണം. ഈ പ്രത്യേക പദവി തിരിച്ചു നൽകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 

രാജ്യസഭയിലെ ഭരണഘടന ചർച്ചയിലാണ് കോൺ​ഗ്രസിനെതിരെ ജെ പി നദ്ദ ആഞ്ഞടിച്ചത്. കോൺ​ഗ്രസാണ് ഭരണഘടന തിരുത്താനും ആത്മാവ് നഷ്ടപ്പെടുത്താനും ശ്രമിച്ചത്. ഭരണഘടനയെ ശക്തമാക്കുന്ന എല്ലാ നടപടികളും ബിജെപി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

.

PREV
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു