വ്യാജ പ്രചാരണം നടത്തിയെന്ന് കുറ്റം: കെ അണ്ണാമലൈക്കെതിരെ വീണ്ടും പൊലീസ് കേസ്

Published : Apr 22, 2024, 10:11 PM IST
വ്യാജ പ്രചാരണം നടത്തിയെന്ന് കുറ്റം: കെ അണ്ണാമലൈക്കെതിരെ വീണ്ടും പൊലീസ് കേസ്

Synopsis

ഡിഎംകെ പ്രവര്‍ത്തകര്‍ അണ്ണാമലൈക്കെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തത്

ചെന്നൈ: ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈക്കെതിരെ വീണ്ടും പൊലീസ് കേസ്. തമിഴ്നാട് കടലൂര്‍ പൊലീസാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനാണ് കടലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കടലൂരിൽ ഏപ്രിൽ 19 ന് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു അണ്ണാമലൈയുടെ പോസ്റ്റ്. കൊല്ലപ്പെട്ട സ്ത്രീയെ ഡിഎംകെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അണ്ണാമലൈ സമൂഹ മാധ്യമങ്ങളിൽ എഴുതിയത്. എന്നാൽ ഈ കൊലപാതകം വ്യക്തി വിരോധം മൂലമുള്ളതാണെന്ന് പൊലീസ് പറയുന്നു. ഡിഎംകെ പ്രവര്‍ത്തകര്‍ അണ്ണാമലൈക്കെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്