'ആട്ടിൻ തോലിട്ട ചെന്നായയുടെ തനിസ്വരൂപം പുറത്തുവന്നതോടെ അടുപ്പം കാട്ടിയവരും അകന്നുപോയി'; ബിജെപിക്കെതിരെ സുധാകരൻ

Published : Jun 30, 2023, 06:34 PM IST
'ആട്ടിൻ തോലിട്ട ചെന്നായയുടെ തനിസ്വരൂപം പുറത്തുവന്നതോടെ അടുപ്പം കാട്ടിയവരും അകന്നുപോയി'; ബിജെപിക്കെതിരെ സുധാകരൻ

Synopsis

ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ ഇരുവിഭാഗവും ഊഷ്മളമായി സ്വീകരിച്ചു. വര്‍ഗീയ അജണ്ടയുള്ള പ്രധാനമന്ത്രിക്ക് ഇങ്ങനെയൊരു സ്വീകാര്യത ലഭിക്കില്ലെന്നും സുധാകരൻ

തിരുവനന്തപുരം: റബര്‍ വില 200 രൂപയാക്കാമെന്ന് മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്മസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടന്ന കേരളത്തിലെ ബി ജെ പിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടക്കുമ്പോള്‍ ഓടിയൊളിച്ചെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ആട്ടിന്‍ തോലിട്ട ചെന്നായുടെ  തനിസ്വരൂപം പുറത്തുവന്നതോടെ അടുപ്പം കാട്ടിയവര്‍പോലും ഇനി അടുപ്പിക്കാനാവാത്ത വിധം അകന്നുപോയി. രണ്ടു മാസമായി മണിപ്പൂര്‍ കത്തിയെരിയുകയും 120 പേരെ കൊന്ന് ക്രിസ്ത്യന്‍ സമൂഹത്തെ വേട്ടയാടിയിട്ടും പ്രധാനമന്ത്രി അതീവഗൗരവമുള്ള ഈ വിഷയത്തില്‍ ഇടപെട്ടില്ല. മണിപ്പൂരില്‍നിന്നെത്തിയ ജനപ്രതിനിധികളെയോ, പ്രതിപക്ഷ സംഘടനകളെയോ കാണാതെ  അദ്ദേഹം അമേരിക്കയ്ക്കു പറന്നു. ഇത്രയും നിഷ്ഠൂരമായ സംഭവത്തെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയാറായില്ലെന്നും സുധാകരൻ വിമർശിച്ചു.

സുധാകരന്‍റെയും സതീശന്‍റെയും കൈപിടിച്ച് രാഹുലിന്‍റെ രൂക്ഷ പ്രതികരണം; 'പ്രതികാര രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല'

മണിപ്പൂരില്‍ സ്‌നേഹയാത്രയുമായി എത്തിയ രാഹുല്‍ ഗാന്ധിയെ ബി ജെ പി സര്‍ക്കാര്‍ റോഡില്‍ തടഞ്ഞെങ്കിലും ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരന്നുനിന്ന് വരവേറ്റെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പോകാത്തിടത്ത് രാഹുല്‍ ഗാന്ധി പോകണ്ട എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെയും മണിപ്പൂര്‍ സര്‍ക്കാരിന്റെയും തീരുമാനം. ഇതിനെ മറികടന്ന് ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ ഇരുവിഭാഗവും ഊഷ്മളമായി സ്വീകരിച്ചു. വര്‍ഗീയ അജണ്ടയുള്ള പ്രധാനമന്ത്രിക്ക് ഇങ്ങനെയൊരു സ്വീകാര്യത ലഭിക്കില്ലെന്നും കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു.  

249 ക്രിസ്ത്യന്‍ പള്ളികള്‍ വര്‍ഗീയകലാപം ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ തകര്‍ത്തെന്നാണ് ഇംപാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോന്‍ ചൂണ്ടക്കാട്ടിയത്. മെയ്‌തെയ് വിഭാഗക്കാരനായ മുഖ്യമന്ത്രി ഭരിക്കുന്ന മണിപ്പൂരില്‍ പട്ടാളത്തിന്റെ അയ്യായിരത്തിലധികം തോക്കുകളും അവരുടെ യൂണിഫോമുമൊക്കെ ആ വിഭാഗത്തിലുള്ളവര്‍ക്ക് ലഭിച്ചത് യാദൃച്ഛികമല്ല. മണിപ്പൂരില്‍ നടക്കുന്നത് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ നടക്കുന്ന ആസൂത്രിതമായ വംശഹത്യയാണ്. ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്കു സമാനമാണിതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

15 വര്‍ഷം മണിപ്പൂരില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബോബി സിംഗ് ഭരിച്ചപ്പോള്‍ അവിടെ കലാപം ഉണ്ടായിട്ടില്ല. ഇതിനു മുമ്പ് 2001 ല്‍ കലാപം ഉണ്ടായപ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നു. ബി ജെ പി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഭരണമേറ്റ 2017 മുതലാണ് മണിപ്പൂര്‍ കലാപഭരിതമായത്. രണ്ടു മാസമായിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിവില്ലാത്ത  മണിപ്പൂര്‍ മുഖ്യമന്ത്രി അടിയന്തരമായി രാജിവച്ച് മാതൃക കാട്ടണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി