കാബൂൾ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ കാസർകോട് സ്വദേശിയും; കേസെടുത്തു

Web Desk   | Asianet News
Published : Apr 01, 2020, 09:45 PM IST
കാബൂൾ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ കാസർകോട് സ്വദേശിയും; കേസെടുത്തു

Synopsis

കാബൂളിലെ ഹർ റായി സാഹിബ് ഗുരുദ്വാരയിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ ഒരിന്ത്യൻ പൗരൻ അടക്കം 27 പേർ കൊല്ലപ്പെട്ടിരുന്നു

ദില്ലി: കാബൂളിൽ ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിക്ക് എതിരെ കേസെടുത്തു. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ്‌ മുഹ്സിൻ അടക്കമുള്ളവരെ പ്രതിയാക്കി എൻഐഎയാണ് കേസെടുത്തിരിക്കുന്നത്.

കാബൂളിലെ ഹർ റായി സാഹിബ് ഗുരുദ്വാരയിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ ഒരിന്ത്യൻ പൗരൻ അടക്കം 27 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് കുറാസൻ വിഭാഗമാണ് ആക്രമണത്തിന് പിന്നിൽ. ഗുരുദ്വാരയിലെത്തിയ ചാവേറുകൾ അവിടെയുണ്ടായിരുന്ന 200 വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തിരുന്നു. മൂന്നു ഭീകരെയും സുരക്ഷ ഏജൻസികൾ വധിച്ചിരുന്നു.

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ