കള്ളക്കുറിച്ചി ദുരന്തം: തമിഴ്‌നാട് ഭരിച്ച എല്ലാ സര്‍ക്കാരുകളും ഉത്തരവാദികളെന്ന് കമൽഹാസൻ; ദുരന്തബാധിതരെ കണ്ടു

Published : Jun 23, 2024, 03:45 PM IST
കള്ളക്കുറിച്ചി ദുരന്തം: തമിഴ്‌നാട് ഭരിച്ച എല്ലാ സര്‍ക്കാരുകളും ഉത്തരവാദികളെന്ന് കമൽഹാസൻ; ദുരന്തബാധിതരെ കണ്ടു

Synopsis

തമിഴ്‌നാട്ടിൽ സമ്പൂര്‍ണ മദ്യനിരോധനം പരിഹാരമല്ലെന്നും മദ്യ വിമുക്തി കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും മക്കൾ നീതി മയ്യം അധ്യക്ഷൻ

ചെന്നൈ: കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തം ഉണ്ടായ സ്ഥലത്ത് ദുരന്തബാധിതരെ സന്ദർശിച്ച് മക്കൾ നീതി മയ്യം അധ്യക്ഷൻ നടൻ കമൽ ഹാസൻ. തമിഴ്നാട്ടിൽ മരുന്ന് കടകളേക്കാൾ ഒരു തെരുവിൽ ടാസ്മാക് കടകളുണ്ടെന്ന് കമൽഹാസൻ വിമര്‍ശിച്ചു. ടാസ്മാക് കടകൾക്ക് സമീപം തന്നെ മദ്യവിമുക്തി കേന്ദ്രങ്ങൾ ഉണ്ടാകണം. തമിഴ്നാട് സർക്കാ‍ർ മദ്യ വ്യവസായത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്‍റെ ഒരു പങ്ക് മദ്യവിമുക്തി കേന്ദ്രങ്ങൾക്ക് മാറ്റി വയ്ക്കണം. സമ്പൂ‍ർണ മദ്യനിരോധനം പ്രായോഗികമല്ല, അത് മാഫിയകളെ വളർത്തുകയേ ഉള്ളൂ. ഇപ്പോഴുണ്ടായ ദുരന്തത്തിന് ഇത് വരെ ഭരണത്തിലിരുന്ന എല്ലാ സർക്കാരുകളും ഉത്തരവാദികളെന്നും കമൽഹാസൻ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'