വീഡിയോ കോളിലൂടെ സഞ്ജയ് റാവത്തിന് ഭീഷണി; കങ്കണയുടെ ആരാധകന്‍ അറസ്റ്റില്‍

Published : Sep 11, 2020, 06:29 PM IST
വീഡിയോ കോളിലൂടെ സഞ്ജയ് റാവത്തിന് ഭീഷണി; കങ്കണയുടെ ആരാധകന്‍ അറസ്റ്റില്‍

Synopsis

കങ്കണയും ശിവസേന നേതാക്കളും തമ്മിൽ വാക്ക്പോരുകൾ നടക്കുന്നതിനിടെയാണ് യുവാവിന്റെ ഭീഷണി.  മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു. പിന്നാലെ ശിവസേനയും രം​ഗത്തെത്തി. 

കൊൽക്കത്ത: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നടി കങ്കണയുടെ ആരാധകന്‍ എന്നവകാശപ്പെടുന്ന പലാഷ് ഗോഷ് എന്നയാളാണ് അറസ്റ്റിലായത്. വീഡിയോ കോളിലൂടെയാണ് ഇയാള്‍ സഞ്ജയ്ക്കുനേരെ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറയുന്നു. 

ഫിറ്റ്‌നസ് ട്രെയിനറായ പലാഷ്, നടിയുടെ ആരാധകനാണെന്നാണ് സ്വയം അവകാശപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.
കൊല്‍ക്കത്തയില്‍ പിടിയിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. പിന്നീട് മുംബൈയിലെത്തിച്ച് ചോദ്യം ചെയ്യും.

കങ്കണയും ശിവസേന നേതാക്കളും തമ്മിൽ വാക്ക്പോരുകൾ നടക്കുന്നതിനിടെയാണ് യുവാവിന്റെ ഭീഷണി. 
മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു. പിന്നാലെ ശിവസേനയും രം​ഗത്തെത്തി. മുംബൈയില്‍ പ്രവേശിച്ചാല്‍ കാലു തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ വെല്ലുവിളി ഏറ്റെടുത്ത് കങ്കണ മുംബൈയിലേക്ക് യാത്രയും ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത്, ബെംഗളൂരു - മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ റൺ വിജയകരം; സർവീസിനായി കാത്തിരിപ്പ്
ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും; തൃണമൂൽ വിമതരുമായി സഖ്യമില്ല, 'ഡൽഹിയിൽനിന്ന് 1500 കി.മീ. അകലെയാണ് കൊൽക്കത്ത'