ചാനലുകളെ നിയന്ത്രണത്തിലാക്കി ഇനി കേന്ദ്രത്തിൻ്റെ ലക്ഷ്യം സോഷ്യൽ മീഡിയ: ഐടി നിയമഭേദഗതിക്കെതിരെ കപിൽ സിബൽ

Published : Oct 29, 2022, 03:52 PM IST
ചാനലുകളെ നിയന്ത്രണത്തിലാക്കി  ഇനി കേന്ദ്രത്തിൻ്റെ ലക്ഷ്യം സോഷ്യൽ മീഡിയ: ഐടി നിയമഭേദഗതിക്കെതിരെ കപിൽ സിബൽ

Synopsis

സുരക്ഷിതമായ ഇന്‍റർനെറ്റ് സേവനം ഉറപ്പാക്കുന്നതിനും, സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങളും വ്യാജവാർത്തകളും തടയാനാണ് ശ്രമമെന്നാണ് കേന്ദ്രസർക്കാർ വാദം


ദില്ലി: രാജ്യത്തെ ഐടി ചട്ടങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയെ വിമർശിച്ച് മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ. രാജ്യത്തെ ചാനലുകളെയെല്ലാം നിയന്ത്രിച്ചു കഴിഞ്ഞ കേന്ദ്രം ഇനി സമൂഹ മാധ്യമങ്ങൾക്കും കടിഞ്ഞാൺ ഇടുകയാണെന്ന് കപിൽ സിബൽ കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാൻ ബാക്കിയുള്ള ഏക ഇടം സമൂഹ മാധ്യമങ്ങൾ ആയിരുന്നു. അവിടെയും കേന്ദ്രം ഇടപെടുകയാണ്. എല്ലാ തരം മാധ്യമങ്ങളെയും വരുതിയിലാക്കനാണ് കേന്ദ്രസര്‍ക്കാരിൻ്റെ നീക്കമെന്നും. വിമ‍ര്‍ശിച്ചാൽ പോലും കേസെടുക്കുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളതെന്നും കപിൽ സിബൽ പറഞ്ഞു.  

അതേസമയം സുരക്ഷിതവും സുതാര്യവുമായ ഇന്‍റർനെറ്റ് സേവനം രാജ്യത്ത് ഉറപ്പാക്കാനാണ് ഐടി ചട്ട ഭേദഗതിയെന്ന്   കേന്ദ്രസർക്കാർ നിലപാട്. സർക്കാർ പ്രതിനിധി ഉൾപ്പെടുന്ന പരാതി പരിഹാര സമിതി ഉടന്‍ നിലവില്‍വരും. പരാതി പരിഹാരത്തിനുള്ള 72 മണിക്കൂര്‍ സമയ പരിധി ഭാവിയില്‍ കുറയ്കുമെന്ന്  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം സമൂഹമാധ്യമ കമ്പനികൾക്കുമേല്‍ നിയന്ത്രണം കടുപ്പിക്കാനാണ് കേന്ദ്രനീക്കമെന്ന വിമർശനം ശക്തമാണ്. 

സമൂഹമാധ്യമ കമ്പനികൾക്ക് മേല്‍ നിയന്ത്രണം ശക്തമാക്കി ഐടി ചട്ടങ്ങളില്‍ ഭേദദഗതിവരുത്തി അന്തിമ വിജ്ഞാപനം കഴിഞ്ഞ  രാത്രിയാണ് കേന്ദ്രം പുറത്തിറക്കിയത്. സുരക്ഷിതമായ ഇന്‍റർനെറ്റ് സേവനം ഉറപ്പാക്കുന്നതിനും, സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങളും വ്യാജവാർത്തകളും തടയാനാണ് ശ്രമമെന്നാണ് കേന്ദ്രസർക്കാർ വാദം. വിദേശത്തെയും സ്വദേശത്തെയും സമൂഹമാധ്യമ കമ്പനികൾ രാജ്യത്തെ നിയമങ്ങളനുസരിച്ച് പ്രവർത്തിക്കണം. 72 മണിക്കൂറിനകം ഉപഭോക്താക്കളുടെ പരാതിയില്‍ സ്ഥാപനങ്ങൾ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പരാതി പരിഹാര സമിതിയെ സമീപിക്കാം. ഒരു സർക്കാർ പ്രതിനിധിയും രണ്ട് സ്വതന്ത്ര പ്രതിനിധികളും ഉൾപ്പെടുന്നതാണ് സമിതി. സമിതിയുടെ നടപടിയിലും തൃപ്തരല്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്ന്  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കമ്പനികൾക്കുമേല്‍ നിയന്ത്രണം കടുപ്പിക്കാനാണ് നീക്കമെന്ന വിമർശനം മന്ത്രി നിഷേധിച്ചു. പുതിയ ഭേദഗതി കമ്പനികളും കേന്ദ്രസർക്കാറും തമ്മില്‍ ഏറ്റുമുട്ടലിന് വഴിയൊരുക്കിയേക്കാം. ട്വിറ്ററുൾപ്പടെയുള്ള സമൂഹമാധ്യമ കമ്പനികളുമായി പലകുറി കേന്ദ്രം ഇടഞ്ഞിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്