കർണാടകത്തിൽ മന്ത്രിസഭാ വികസന ചർച്ചകളിലേക്ക് ബിജെപി

By Web TeamFirst Published Dec 10, 2019, 6:27 AM IST
Highlights
  • അതേ സമയം തെരഞ്ഞെടുപ്പ് തോൽ‌വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന കോൺഗ്രസിലെ കൂടുതൽ നേതാക്കൾ പാർട്ടി പദവി രാജിവച്ചേക്കും
  • ജയിച്ച 11 വിമതർക്കും മന്ത്രിസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു

ബെംഗളുരു: കർണാടകത്തിൽ മന്ത്രിസഭാ വികസന ചർച്ചകളിലേക്ക് കടന്ന് ബിജെപി. ഇതിന് കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടാൻ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ദില്ലിയിലേക്ക് പോകും. ജയിച്ച 11 വിമതർക്കും മന്ത്രിസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

വിമത നീക്കം നയിച്ച രമേശ്‌ ജർകിഹോളിക്ക് ഉപമുഖ്യമന്ത്രി പദം നൽകിയേക്കും. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും നിയമസഭ കൗൺസിലിൽ എത്തിച്ച് എം.ടി.ബി.നാഗരാജിനെ മന്ത്രിയാക്കാനാണ് സാധ്യത. അതേ സമയം തെരഞ്ഞെടുപ്പ് തോൽ‌വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന കോൺഗ്രസിലെ കൂടുതൽ നേതാക്കൾ പാർട്ടി പദവി രാജിവച്ചേക്കും. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട് റാവു എന്നിവർ ഇന്നലെ രാജി നൽകിയിരുന്നു.

click me!