കുമാരസ്വാമിയുടെ വാശി വിജയിച്ചു; ഭവാനി രേവണ്ണയ്ക്ക് സീറ്റില്ല

Published : Apr 14, 2023, 07:11 PM IST
കുമാരസ്വാമിയുടെ വാശി വിജയിച്ചു; ഭവാനി രേവണ്ണയ്ക്ക് സീറ്റില്ല

Synopsis

മുതിർന്ന ജെഡിഎസ് നേതാവും ഹാസൻ എംഎൽഎയുമായിരുന്ന എച്ച് എസ് പ്രകാശിന്റെ മകനാണ് എച്ച് പി സ്വരൂപ്‌. അതേസമയം, കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് സർവ്വേ ഫലം.

ബെം​ഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ഭവാനി രേവണ്ണയ്ക്ക് സീറ്റില്ല. ഹാസൻ സീറ്റിൽ കുമാരസ്വാമി നിർദേശിച്ച എച്ച് പി സ്വരൂപ്‌ ആണ് മത്സരിക്കുന്നത്. മുതിർന്ന ജെഡിഎസ് നേതാവും ഹാസൻ എംഎൽഎയുമായിരുന്ന എച്ച് എസ് പ്രകാശിന്റെ മകനാണ് എച്ച് പി സ്വരൂപ്‌. അതേസമയം, കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് സർവ്വേ ഫലം. കേവല ഭൂരിപക്ഷമെത്തില്ലെന്നുമാണ് പ്രവചനം. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തിയ ആദ്യ റൌണ്ട് സര്‍വ്വേയിലാണ് അധികാര വടം വലിക്ക് കര്‍ണാടക സാക്ഷിയാവുമെന്ന സൂചനകള്‍ നല്‍കുന്നത്. 

മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 11 വരെയാണ്  ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടന്നത്. കര്‍ണാടകയില്‍ അങ്ങോളമിങ്ങോളമായി 20000 സാംപിളുകളാണ് സര്‍വ്വേയ്ക്കായി ശേഖരിച്ചത്. സര്‍വ്വേ നടക്കുന്ന കാലത്ത് പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിരുന്നില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ രണ്ടാം ഘട്ടം നടക്കും. ഇതിന് മുന്‍പ് 36 ഓളം തിരഞ്ഞെടുപ്പ് പ്രവചനമാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തിയിട്ടുള്ളത്. 2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയതും ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ ആയിരുന്നു. നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയ പരിചയ സമ്പന്നര്‍ കൂടിയാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തുന്നത്.  

മെയ് 10ന് നടക്കുന്ന വോട്ടെണ്ണലില്‍ കര്‍ണാടകയില്‍ 5, 21, 73 579 വോട്ടർമാരാണ് വിധിയെഴുതുക. 9, 17,241 പുതിയ വോട്ടർമാർ ഇത്തവണ വോട്ട് ചെയ്യും. 41, 312 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. വാരാന്ത്യ അവധി എടുത്ത് ആളുകൾ വോട്ട് ചെയ്യാതിരിക്കുന്നത് തടയാനായി ബുധനാഴ്ച വോട്ടെടുപ്പ് വച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനവും ചര്‍ച്ചയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ