തെരഞ്ഞെടുപ്പ് ചൂടിൽ കർണ്ണാടക; ജനവിധി തേടി മലയാളി മുഖങ്ങൾ വീണ്ടും, ജയമുറപ്പിച്ച് സ്ഥാനാർത്ഥികൾ

Published : Apr 19, 2023, 08:07 AM ISTUpdated : Apr 19, 2023, 08:21 AM IST
തെരഞ്ഞെടുപ്പ് ചൂടിൽ കർണ്ണാടക; ജനവിധി തേടി മലയാളി മുഖങ്ങൾ വീണ്ടും, ജയമുറപ്പിച്ച് സ്ഥാനാർത്ഥികൾ

Synopsis

നഗരവികസനം തന്നെയാണ് തന്‍റെ പ്രധാനലക്ഷ്യമെന്ന് ജോർജ് പറയുന്നു. ബിജെപിയുടെ ധ്രുവീകരണ നീക്കങ്ങൾ ഇനി ഫലം കാണില്ലെന്നും, വിലക്കയറ്റം പോലുള്ള അടിസ്ഥാന പ്രശ്നങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും എൻ എ ഹാരിസ് പറയുന്നു.

ബെംഗളൂരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ഇത്തവണയും മത്സര രംഗത്ത് മലയാളി മുഖങ്ങളുണ്ട്.  ബെംഗളുരു നഗരത്തിൽ നിന്നാണ് ഇത്തവണ മലയാളി മുഖങ്ങളായ കെ ജെ ജോർജും എൻ എ ഹാരിസും ജനവിധി തേടുന്നത്. സർവജ്ഞ നഗർ, ശാന്തി നഗർ എന്നീ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന ഇരുവരും ജയമുറപ്പെന്ന ആത്മവിശ്വാസത്തിലാണ്. ബെംഗളുരു നഗരവാസികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ശ്രമം ഇനിയും തുടരുമെന്ന് ഇരു സ്ഥാനാർഥികളും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കുടിയേറ്റങ്ങളുടെ കൂടി നഗരമാണ് ബെംഗളുരു. ഒരു വശത്ത് കോസ്‍മോ പൊളിറ്റൻ നഗരമായി നിലനിൽക്കുമ്പോഴും, സാധാരണക്കാരന്‍റെ അടിസ്ഥാന സൗകര്യവികസനം ദിവസം തോറും ആയിരക്കണക്കിന് പേർ അഭയം തേടുന്ന ഈ നഗരത്തിൽ കീറാമുട്ടിയാണ്. കോട്ടയത്തെ ചിങ്ങവനത്ത് നിന്ന് കുടകിലേക്കും അവിടെ നിന്ന് ബെംഗളുരുവിലേക്കും കുടിയേറിയതാണ് കെ ജെ ജോർജ് എന്ന മലയാളി. കുടിയേറ്റക്കാരനിൽ നിന്ന് സംസ്ഥാന ആഭ്യന്തരമന്ത്രിപദം വരെ വളർന്നയാൾ. നഗരവികസനം തന്നെയാണ് തന്‍റെ പ്രധാനലക്ഷ്യമെന്ന് ജോർജ് പറയുന്നു.

ബിജെപിയുടെ ധ്രുവീകരണ നീക്കങ്ങൾ ഇനി ഫലം കാണില്ലെന്നും, വിലക്കയറ്റം പോലുള്ള അടിസ്ഥാന പ്രശ്നങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും എൻ എ ഹാരിസ് പറയുന്നു. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിയും അടക്കം ബിജെപി പാളയം വിട്ട് കോൺഗ്രസിലെത്തിയതോടെ ബിജെപിയുടെ ശക്തിയായിരുന്ന ലിംഗായത്ത് വോട്ടുകളിൽ വിള്ളൽ വീഴ്ത്താമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ചയാണ്  ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്കെത്തിയത്. ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ രോഷാകുലനായാണ് ഷെട്ടർ പാർട്ടി വിട്ടത്. 67-കാരനായ ഷെട്ടറിന് രാജ്യസഭാ സീറ്റും ഗവർണർ പദവിയും ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് തനിക്ക് എംഎൽഎ സീറ്റ് തന്നെ വേണമെന്ന നിർബന്ധത്തിൽ ഷെട്ടർ പാർട്ടി വിടാൻ തീരുമാനിച്ചത്.

Read More : 'കോട്ടയത്ത് 80 ഓളം പേർ ബിജെപിയിൽ ചേർന്നു, പാർട്ടിയിൽ ചേർക്കേണ്ടവരുടെ ലിസ്റ്റ് തയ്യാർ'; കെ സുരേന്ദ്രൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി