
ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശനിയാഴ്ച ഹുബ്ബള്ളിയില്‍ സോണിയ പ്രചാരണം നടത്തും. കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയിലും സോണിയ പങ്കെടുത്തിരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്.
കർണാടകത്തിലെ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പരമാര്‍ശത്തില്‍ പ്രതിഷേധിച്ച് ബജ്‍രംഗ്‍ദള്‍ പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തേക്കും സോണിയ ഗാന്ധിയുടെ വസതിയിലേക്കും കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനോട് താരതമ്യപ്പെടുത്തി തീവ്രവാദ സ്വഭാവമുള്ള സംഘടനയെന്ന് പ്രകടനപത്രികയില്‍ വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ബജ്‍രംഗ്‍ദളിന്‍റെ പ്രതിഷേധം. പ്രതിഷേധം കണക്കിലെടുത്ത് സോണിയ ഗാന്ധിയുടെ വസതിക്ക് സുരക്ഷ കൂട്ടിയിരുന്നു.
കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മേയ് 10 നാണ് നടക്കുക. വോട്ടെണ്ണൽ മേയ് 13ന് ആണ്. ഭിന്നശേഷിക്കാർക്കും എൺപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടർമാരാണ്
കർണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam