ക്ഷേത്ര വരുമാനത്തിന് നികുതി; നിയമസഭയിൽ പാസായി, എംഎൽസിയിൽ പരാജയപ്പെട്ടു- സിദ്ധരാമയ്യ സർക്കാറിന് തിരിച്ചടി

Published : Feb 24, 2024, 12:26 PM ISTUpdated : Feb 24, 2024, 12:30 PM IST
ക്ഷേത്ര വരുമാനത്തിന് നികുതി; നിയമസഭയിൽ പാസായി, എംഎൽസിയിൽ പരാജയപ്പെട്ടു- സിദ്ധരാമയ്യ സർക്കാറിന് തിരിച്ചടി

Synopsis

ചെറിയ ക്ഷേത്രങ്ങളെ സഹായിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ ബിജെപി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

ബെം​ഗളൂരു: കർണാടകയിലെ ഒരു കോടി രൂപയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10 ശതമാനം നികുതി നിർബന്ധമാക്കുന്ന ബിൽ സംസ്ഥാന നിയമസഭാ കൗൺസിലിൽ പരാജയപ്പെട്ടു. ഒരു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10 ശതമാനവും 10 ലക്ഷം രൂപ മുതൽ ഒരുകോടിവരെ  വരുമാനമുള്ളവരിൽ നിന്ന് 5 ശതമാനവും നികുതി പിരിക്കണമെന്ന് 'കർണാടക ഹിന്ദു മത സ്ഥാപന- ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ഭേദഗതി ബിൽ 2024' ബില്ലിൽ പറഞ്ഞിരുന്നത്. നിയമസഭ പാസാക്കുകയും ചെയ്തു.

എന്നാൽ, സംസ്ഥാന നിയമസഭയിൽ ബിൽ പാസാക്കി രണ്ട് ദിവസത്തിന് ശേഷമാണ് കൗൺസിലിൽ പരാജയപ്പെട്ടത്. കോൺഗ്രസ് ഹിന്ദു വിരുദ്ധ നയങ്ങൾ നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചതോടെ ബിൽ വിവാദമായിരുന്നു. 

നിയമസഭാ കൗൺസിലിൽ മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് അം​ഗങ്ങൾ കൂടുതലുള്ളത് കാരണമാണ് ബിൽ പരാജയപ്പെട്ടത്.  കോൺഗ്രസിന് 30 അം​ഗങ്ങൾ മാത്രമാണുള്ളത്. ബി.ജെ.പിക്ക് 35 എംഎൽസിമാരും ജെഡിഎസിന് എട്ട് എംഎൽസിമാരുമുണ്ട്. കൗൺസിലിൽ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 

ബില്ലിൽ സർക്കാർ വരുത്തിയ ഭേദഗതികൾ സംബന്ധിച്ച് മന്ത്രിമാരായ രാമലിംഗ റെഡ്ഡിയും ദിനേഷ് ഗുണ്ടു റാവുവും ന്യായീകരിക്കുകയും ബിജെപിയുടെ എതിർപ്പിനെ വിമർശിക്കുകയും ചെയ്തു. ബിജെപി ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ച ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി 2011ൽ അധികാരത്തിലിരുന്ന പാർട്ടിയാണ് ബില്ലിൽ ഭേദഗതി വരുത്തിയതെന്നും അവകാശപ്പെട്ടു.

നിയമം 2003-ൽ നിലവിൽ വന്നു. 2011ബിജെപി ചില ഭേദഗതികൾ വരുത്തി. അക്കാലത്ത് 5 ലക്ഷം രൂപ വരെ വരുമാനമുള്ള ഏകദേശം 34,000 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. അത്തരം ക്ഷേത്രങ്ങൾ ധാർമിക പരിഷത്തിന് പണമൊന്നും നൽകിയില്ല. അഞ്ച് മുതൽ 10 ലക്ഷം രൂപവരെ വരുമാനമുള്ള ഏകദേശം 193 'ബി ഗ്രേഡ്' ക്ഷേത്രങ്ങളുണ്ട്. അത്തരം ക്ഷേത്രങ്ങൾ അഞ്ച് ശതമാനം നികുതി നൽകണം. 10 ലക്ഷത്തിലധികം വരുമാനമുള്ള ഏകദേശം 205 ക്ഷേത്രങ്ങളും 10 ശതമാനം നൽകണം. 2011-ലാണ്  ഈ ഭേദഗതി നിയമസഭയിൽ അംഗീകരിച്ചതെന്നും കോൺ​ഗ്രസ് പറഞ്ഞു.

ചെറിയ ക്ഷേത്രങ്ങളെ സഹായിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ ബിജെപി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. എന്തുകൊണ്ട് ഹിന്ദു ക്ഷേത്രങ്ങൾ മാത്രം പരിശോധിക്കുന്നുവെന്നും മറ്റ് മതങ്ങളുടെ വരുമാനം പരിശോധിക്കുന്നില്ലെന്നും മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ബിഎസ് യെദിയൂരപ്പ ചോദിച്ചു.
 അതേസമയം, ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളെ വർഗീയമായി ധ്രുവീകരിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി