കർണാടകത്തിലെ സിഡി വിവാദം; മാധ്യമങ്ങളെ വിലക്കേര്‍പ്പെടുത്തണമെന്ന് ആറ് മന്ത്രിമാർ, കോടതിയെ സമീപിച്ചു

By Web TeamFirst Published Mar 6, 2021, 9:11 AM IST
Highlights

ആറ് മന്ത്രിമാർ ചേർന്നാണ് കോടതിയിൽ ഹർജി നൽകിയത്. ഹർജി ബെംഗളൂരു സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. 

ബെംഗളൂരു: കർണാടകത്തിലെ സിഡി വിവാദത്തിൽ മന്ത്രി രാജിവച്ച പശ്ചാത്തലത്തിൽ അപകീർത്തികരമായ വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് മറ്റ് മന്ത്രിമാർ കോടതിയെ സമീപിച്ചു. ആറ് മന്ത്രിമാർ ചേർന്നാണ് കോടതിയിൽ ഹർജി നൽകിയത്. ഹർജി ബെംഗളൂരു സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. 

നിലവിൽ പുറത്തുവന്ന ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട വാർത്തകളും പ്രസിദ്ധീകരിക്കുന്നത് വിലക്കിക്കൊണ്ട് സിവിൽ ആൻഡ് സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. 68 മാധ്യമസ്ഥാപനങ്ങൾക്കാണ് കോടതിയുടെ വിലക്ക്. രമേശ് ജർക്കിഹോളിയുടെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചായിരുന്നു നടപടി. കേസ് ഇനി പരിഗണിക്കും വരെയാണ് വാർത്തകൾ നൽകുന്നത് താത്കാലികമായി വിലക്കിയത്.

click me!