
ബെംഗളൂരു: മുൻ മുഖ്യമന്ത്രുി ബി എസ് യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ അറസ്റ്റ് തടഞ്ഞ ഉത്തരവ് കർണാടക ഹൈക്കോടതി നീട്ടി. കേസിൽ സി ഐ ഡി കഴിഞ്ഞ ദിവസം വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് തടയണമെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ഉള്ള യെദിയൂരപ്പയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കുകയായിരുന്നു. കേസിൽ വിശദമായ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സി ഐ ഡിയോട് കോടതി നിർദേശിച്ചു. വിശദമായ എതിർ സത്യവാങ്മൂലം നൽകുന്നത് വരെ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam